HOME
DETAILS

വ്യവസ്ഥിതിയിൽ മധുവിനെ പോലുള്ളവർക്കെവിടെ ഇടം?

  
backup
January 27 2022 | 19:01 PM

editorial-28-01-2021111

ട്ടപ്പാടിയിലെ ആൾക്കൂട്ട ഭ്രാന്തന്മാർ മധുവിനെ തല്ലിക്കൊന്നിട്ട് നാലു വർഷങ്ങൾ കഴിഞ്ഞു. ഇതുവരെ ആ കേസ് വിചാരണക്കെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണനയ്ക്കെടുത്തപ്പോൾ മധുവിനു വേണ്ടി വാദിക്കാൻ സർക്കാർ അഭിഭാഷകനുണ്ടായിരുന്നില്ല. ആരും മധുവിനു വേണ്ടി ഹാജരാകാതിരുന്നപ്പോൾ മണ്ണാർക്കാട് പട്ടികജാതി - വർഗ സ്‌പെഷൽ കോടതി ചോദിച്ചു; മധുവിന്റെ അഭിഭാഷകൻ എവിടെ?... ആ ചോദ്യത്തിന് ഉത്തരം നൽകാൻ കോടതി ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഭരണകൂട വ്യവസ്ഥിതിയുടെ പരിച്ഛേദമായിരുന്നു ആ നിശബ്ദത.


വിശന്നു വലഞ്ഞ മധു അൽപം അരിയും മല്ലിപ്പൊടിയും ഒരു കടയിൽ നിന്നെടുത്തതിന് കള്ളനെന്ന് ആക്രോശിച്ച് ജനക്കൂട്ടം മർദിച്ചപ്പോഴും അരുതെന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ കണ്ടുനിൽക്കാൻ ഏറെപ്പേരുണ്ടായിരുന്നു. 2018 ഫെബ്രുവരി 22 നാണ് മധു ആൾക്കൂട്ട മർദനത്താൽ കൊല്ലപ്പെട്ടത്. കൊലപാതകം മുതൽ കേസിന്റെ നിയമനടപടികളും വൈകിച്ചു കൊണ്ടിരുന്നു. 2018 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2022 ആയിട്ടും ആ പാവം യുവാവിന്റെ ദാരുണാന്ത്യത്തിനു കാരണക്കാരായവരെ നിയമത്തിന്റെ മുമ്പിൽ വിചാരണയ്ക്ക് വിധേയരാക്കുവാനോ കൊലപാതകികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനോ ഇടതുമുന്നണി സർക്കാരിന് രണ്ടാമൂഴത്തിലും കഴിയാതെ പോവുകയാണ്.
കൊലപാതകം നടന്ന് ഒന്നര വർഷം കഴിഞ്ഞാണ് പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിച്ചത്. അത് സർക്കാർ സ്വമേധയാ എടുത്ത തീരുമാനമായിരുന്നില്ല. മധുവിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രോസിക്യൂഷനെ നിയമിക്കാൻ തീരുമാനമെടുത്തുവെന്നതല്ലാതെ, പ്രോസിക്യൂഷനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. ഇക്കാരണത്താൽ പ്രോസിക്യൂഷൻ ഒഴിഞ്ഞു. പകരം വന്ന വി.ടി രഘുനാഥാകട്ടെ മധുവിനു വേണ്ടി ഹാജരാകുന്നതിൽ നിന്നും പലതവണ മാറിനിന്നു. കാരണമായി പറഞ്ഞത് കണ്ണിന് അസുഖമാണെന്നായിരുന്നു. മൂവായിരത്തിലധികം പേജ് വരുന്ന കുറ്റപത്രം അസുഖം ബാധിച്ച കണ്ണുകൾ കൊണ്ട് വായിച്ചു തീർക്കാൻ പ്രയാസമാണെന്നാണ് അദ്ദേഹം ബോധിപ്പിച്ച ന്യായം. സർക്കാർ ബദൽ സംവിധാനം ഏർപ്പെടുത്തിയതുമില്ല. അതിനാൽ തന്നെ നിരവധി തവണ മധുവിന്റെ കൊലപാതക കേസ് പരിഗണനയ്ക്കെടുത്തെങ്കിലും അപ്പോഴെല്ലാം പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഉണ്ടായത് നിശബ്ദത മാത്രം. ജീവിച്ചിരുന്നപ്പോൾ എന്നതു പോലെ മരണാനന്തരവും മധു തനിച്ചാണ്.


മധുവിനൊപ്പം എന്ന പ്ലക്കാർഡ് ഉയർത്തി ഡി.വൈ.എഫ്.ഐ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ സർക്കാരിനെക്കൊണ്ട് ആ കേസ് നേരെ ചൊവ്വേ പരിഗണനയ്ക്കെടുപ്പിക്കാൻ പോലും അവർക്കെന്തേ കഴിയാതെ പോയി? ഇതിനിടയിൽ സാക്ഷികളെ സ്വാധീനിക്കാൻ ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രവർത്തന നിരതരായിക്കഴിഞ്ഞിരുന്നു. ഒരു സാക്ഷിക്ക് രണ്ടു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യപ്പെട്ടു എന്ന് മധുവിന്റെ സഹോദരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോഴും വിചാരണയ്ക്കുള്ള നടപടികളൊന്നും പൂർത്തിയായിട്ടില്ല. ഫൊറൻസിക് റിപ്പോർട്ടിൻമേലുള്ള പരിശോധന പോലും നടന്നിട്ടില്ല.


ആൾക്കൂട്ട മനഃശാസ്ത്രം കൊലവിളിക്കുക എന്നതാണ്. അവിടെ വിവേകവും വിവേചന ബുദ്ധിയുമുണ്ടാവില്ല. ഇത്തരമൊരാൾക്കൂട്ടത്തിന്റ കൊടുംക്രൂരതക്ക് നിസ്സഹായനായ ഒരു യുവാവ് ഇരയായി കൊല്ലപ്പെട്ടിട്ടും, അതിന്റെ കേസ് വിചാരണ വർഷങ്ങൾ പിന്നിട്ടിട്ടും നടത്താൻ പോലും സർക്കാരിന് കഴിയാത്തതിനു പിന്നിൽ രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടാകാം. ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ദൃശ്യമാധ്യമങ്ങൾക്ക് മുമ്പാകെ മധുവിന്റെ സഹോദരി വെളിപ്പെടുത്തിയത്. കുടുംബം സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കുകയുണ്ടായി.


മധു വിശപ്പ് സഹിക്കാനാവാതെയായിരുന്നു കടയിൽ കയറി അൽപം അരിയെടുത്തത്. വിശപ്പെന്തെന്ന് അറിയാത്തവരായിരുന്നു ആർത്തട്ടഹസിച്ച് ഉന്മാദത്തോടെ മധുവിനെ തല്ലിക്കൊന്നവർ. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് അവിടെ വ്യാപാരവും എസ്റ്റേറ്റും ഒക്കെ ഉണ്ടാക്കിയവരാണ് മോഷ്ടാവെന്ന് പറഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന ഒരു പാവത്തിനെ തല്ലിക്കൊന്നിട്ടുണ്ടാവുക. ആ കേസ് പരിഗണനയ്ക്കെടുപ്പിക്കാൻ പോലും മനുഷ്യപക്ഷത്തെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിനു കഴിയുന്നില്ല. മധുവിനെ തല്ലിക്കൊന്നതിനു ശേഷമാണ് മോഷണമുതൽ മടിക്കുത്തിൽ നിന്നും "സത്യസന്ധ"രായ നാട്ടുകാർ പരിശോധിച്ചത്. കുറച്ച് അരിയും അൽപം മല്ലിപ്പൊടിയുമായിരുന്നു "മോഷ്ടാവി"ന്റെ മടിക്കുത്തിൽ ഉണ്ടായിരുന്നത്. തല്ലിക്കൊല്ലും മുമ്പേ മധുവിന്റെ കൈകൾ പിറകോട്ട് കെട്ടി. മരത്തിൽ ബന്ധിതനാക്കി. അതിനു ശേഷം സെൽഫിയെടുത്ത് തൃപ്തരായതിനും ശേഷമാണ് ആൾക്കൂട്ടം നിസ്സഹായനായ ആ യുവാവിനെ തല്ലിക്കൊന്നത്. തല്ലിക്കൊല്ലും മുമ്പ് ഒരു നിമിഷം ആ യുവാവിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നെങ്കിൽ അതിലെ നിഷ്കളങ്കത അവർക്ക് വായിച്ചെടുക്കാമായിരുന്നില്ലേ.


ഇടതായാലും വലതായാലും സവർണ ബോധം ഉറച്ചുപോയ ഒരു വിഭാഗത്തിൽനിന്നും അവർണർക്ക് നേരെ എന്നും കൊലവിളികൾ മാത്രമേ ഉയരൂ. യാതൊരു പോറലുമേൽക്കാതെ കൊലപാതകികൾ സമൂഹത്തിൽ ഇപ്പോഴും വിരാജിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ സവർണ മേൽക്കോയ്മയുടെ ആധിപത്യം തന്നെയാണതിന്റെ അടിസ്ഥാനം.
എല്ലാവർക്കും അറിയാമായിരുന്നു മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന്. കൊലപാതകം കണ്ടുനിന്ന് ആസ്വദിച്ചവർക്കും കൊന്നവർക്കും കൊല്ലാൻ സൗകര്യം ചെയ്തുകൊടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും അതറിയാമായിരുന്നു. അവരാണല്ലോ ആക്രമണോത്സുകരായ ആൾക്കൂട്ടത്തെ മധുവിനെ കൊല്ലാനായി കാടിനുള്ളിലേക്ക് തുറന്നു വിട്ടത്. മധുവിലൂടെ നിരാലംബരുടെ വിശപ്പിന്റെ നിലവിളി, അതിപ്പോഴും അങ്ങിങ്ങായി ഉയർന്നു കൊണ്ടേയിരിക്കുന്നുണ്ട്. സവർണ ബോധത്തിന്റെ തിരുമുറ്റങ്ങളിൽ അത് ഉയരുമ്പോൾ അവരിനിയും മർദനങ്ങൾക്കിരയായി കൊല്ലപ്പെട്ടേക്കാം. ചോദിക്കാനും പറയാനും ആദിവാസികൾക്കെവിടെ ആൾക്കൂട്ടം? ആര് ഭരിച്ചാലും നിയമവും നീതിയുമൊന്നും മധുവിനെപ്പോലുള്ളവരെ തേടിവരില്ല. ഭരണകൂട വ്യവസ്ഥിതി എന്നും നിയന്ത്രിക്കപ്പെടുക സവർണ കരങ്ങളാലായിരിക്കും. അവിടെ മധുവിനെപ്പോലുള്ളവർക്ക് എവിടെ ഇടം ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago