പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്ന ബില്ലിനെതിരേ പ്രതികരിക്കുക
കോഴിക്കോട്
പെൺകുട്ടികളുടെ വിവാഹപ്രായം 21ആക്കി ഉയർത്തുന്ന ബില്ലിനെതിരേ പ്രതികരണം രേഖപ്പെടുത്തണമെന്ന് സമസ്ത നേതാക്കൾ അഭ്യർഥിച്ചു. ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിച്ച 'ദ പ്രോഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് (അമെന്റുമെന്റ് ) ബിൽ -2021' പരിശോധിക്കുന്നതിന്റെ ഭാഗമായി പാർലിമെന്റ് സ്ഥിരംസമിതി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
പെൺകുട്ടികളുടെ വിവാഹപ്രായം 21ആക്കി ഉയർത്തുന്നത് വ്യക്തി സ്വാതന്ത്ര്യതിനെതിരേയുള്ള കടന്നുകയറ്റവും സാമൂഹിക വിപത്തിന് വഴിവയ്ക്കുന്നതുമാണ്.
ബില്ലിനെതിരേ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. rajyasabha.nic.in എന്ന വെബ്സൈറ്റിൽ 'കമ്മിറ്റീസ് ' എന്ന ലിങ്കിൽ കയറി താഴെ എഴുതിയ അഭിപ്രായം രേഖപ്പെടുത്തണം.
ഖത്വീബുമാർ ഇതു സംബന്ധിച്ച് ഉദ്ബോധനം നടത്തണമെന്നും പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി അഭിപ്രായം രേഖപ്പെടുത്തുന്നതിനു സംഘടന പ്രവർത്തകർ ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിക്കണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."