മനാമ: നാട്ടിലെത്തുന്ന മലയാളികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം മാണെന്ന സര്‍ക്കാര്‍ നിബന്ധന പിന്‍വലിക്കണമെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. നിലവിലെ നിബന്ധന അടിയന്തരാവശ്യങ്ങള്‍ക്ക് ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്നവര്‍ക്ക് ദുരിതമുണ്ടാക്കുന്നു.
വിവിധ പരീക്ഷകള്‍, ഇന്റര്‍വ്യൂ, കല്യാണം, അടിയന്തര കുടുംബ സന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞാല്‍ അവരുടെ ഭാവി അവതാളത്തിലാകുന്ന അവസ്ഥയാണ്. ബഹ്‌റൈനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലും കര്‍ശന ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നതിനാലും വാക്‌സിനേഷന്‍ തുടങ്ങിയതിനാലും കേരളത്തിലെ ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവുവരുത്തണം.
ബഹ്‌റൈനില്‍നിന്ന് നാട്ടിലേക്ക് തിരിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. മുഖ കവചം ഉള്‍പ്പെടെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് യാത്രചെയ്യുന്നത്. കേരളത്തില്‍ എത്തിയാലും പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകുന്നു. നിലവില്‍ ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവാണെങ്കില്‍ ഉടനെ ഡ്യൂട്ടിക്ക് ഹാജരാകാന്‍ അനുമതി നല്‍കുന്നുണ്ടെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിവേദനത്തിന്‍റെ പൂര്‍ണ്ണ രൂപം:
Sub : Quarantine for NRKs on visit in Kerala
We would like to bring to your kind
attention the concerns of the NRKs who visit Kerala for various reasons :
Many of us who have been away from our native place for long due to the adverse circumstances created by the pandemic need to visit Kerala for some urgent requirements like visiting families, educational purpose, attending interviews, marriages etc. Most of us will be coming on short vacation
and have to return immediately to rejoin work. Students are the worst affected as they are coming to their home state either to attend admission tests or exams. It is painful to note that the Authorities in Kerala are imposing two weeks quarantine on passengers coming from the Gulf. While we appreciate the concern of the Kerala Govt in taking adequate safety measures due to the pandemic, we would request you to take a lenient stand in the case of passengers from the Gulf, especially from Bah
rain taking into consideration the following points:
1. The no of Covid cases in Bahrain has been substantially reduced nowadays. An average of less than 300 cases are reported daily in the entire Bahrain.
2. Due to tough penalty and imprisonment for safety violations, residents and citizens are following strict safety measures.
3. Vaccination has been started massively and a sizable portion of the population in Bahrain have already been inoculated.
4.All passengers leaving Bahrain have to undergo PCR test within 72 hours of travel.
5. Protective gears including face shields are compulsory for all passengers.
6.Upon arrival in Kerala, all pas
sengers are subjected to PCR test.
7. Our surrounding states do not implement compulsory quarantine for passengers coming from abroad other than PCR test.
8.In all Gulf States, incoming p
assengers are required to undergo PCR tests and if negative, they need not undergo quarantine and are allowed to join duty from the next day itself.
We earnestly request to ease the quarantine restrictions imposed on incoming passengers from Bahrain.
Thanking you,
P. V. Radhakrishna Pillai,
President.