വിവേചനം, അക്രമം.. കൊവിഡ് മാഹാമാരിക്കാലത്ത് ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ അനുഭവിച്ചത്
അഹ്മദാബാദ്: കടുത്ത വിവേചനവും അക്രമവുമാണ് കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയിലെ മുസ്‌ലിം വിഭാഗം അനുഭവിച്ചതെന്ന് റിപ്പോര്‍ട്ട്. പിന്നാക്ക സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബേബക് കലക്ടിവിന്റേതാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിനു പിന്നാലെ ആരംഭിച്ച വിദ്വേഷപ്രചാരണം വന്‍തോതില്‍ വിവേചനത്തിനും അക്രമങ്ങള്‍ക്കും തുടക്കമിട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍ വഴി മാധ്യമങ്ങള്‍, പൊലിസ് ഭരണകൂടം തുടങ്ങിയവയെല്ലാം കൂട്ടു നിന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. മനുഷ്യ ബോംബുകള്‍, വൈറസ് വാഹകര്‍, വഞ്ചകര്‍ എന്നീ മട്ടില്‍ വ്യാജകഥകള്‍ ചമച്ച് വേട്ടയാടപ്പെട്ട മുസ്‌ലിംകള്‍ക്ക് ഈ രാജ്യത്തെ പൗരന്മാരെന്ന രീതിയില്‍ ലഭിക്കേണ്ട പരിരക്ഷ പോലും ലഭിക്കാതെപോയെന്ന് അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് കൊവിഡിന്റെ വര്‍ഗീയവത്കരണം, മുന്‍നിരയില്‍നിന്നുള്ള അനുഭവങ്ങള്‍ എന്നുപേരിട്ട റിപ്പോര്‍ട്ട് തയാറാക്കിയത്. ഹസീന ഖാന്‍, ഖൗല സൈനബ്, ഉമറ സൈനബ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍ക്കാറുകള്‍ നീതിനിഷേധം കാണിച്ചാല്‍പോലും ഇടപെടേണ്ട ദേശീയ മനുഷ്യാവകാശവനിത കമീഷനുകള്‍, വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ കമീഷനുകള്‍ എന്നിവരും വിവേചനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്കായി വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പകര്‍ച്ചവ്യാധിയുടെ വറുതിക്കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കുള്‍പ്പെടെ ആശ്വാസ പ്രവര്‍ത്തനങ്ങളൊരുക്കിയ മുന്‍നിര പ്രവര്‍ത്തകരുടെ പ്രയത്‌നങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."