നാളികേര സംഭരണവില 35 രൂപയാക്കണം: സ്വതന്ത്ര കര്‍ഷകസംഘം
തിരൂരങ്ങാടി: നാളികേര കര്‍ഷകരെ ആത്മഹത്യയില്‍നിന്നും രക്ഷിക്കുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നാളികേരം, റബര്‍ എന്നിവയുടെ വിലയിടിവുമൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാടെടുക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിലെ കര്‍ഷക ലക്ഷങ്ങളെ അണിനിരത്തി സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഓണം സീസണില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കിലോക്ക് 32 രൂപക്ക് നാളികേരം സംഭരിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സംഭരണ വില 35 രൂപയാക്കി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ദിവസവും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ തേങ്ങയും സംഭരിക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായി. സെപ്റ്റംബര്‍ അവസാനവാരത്തില്‍ ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."