പി.ഡബ്ല്യൂ.ഡി പ്രവൃത്തികള്‍ക്ക് ഫണ്ടില്ല; സര്‍ക്കാരിനെ സമീപിക്കാന്‍ നഗരസഭ
നിലമ്പൂര്‍: നഗരസഭയില്‍ ഫണ്ടില്ലാത്തതിനാല്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് പി.ഡബ്ല്യു.ഡി റോഡില്‍ ചെയ്ത നാലരക്കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളുടെ തുക പൊതുമരാമത്തു വകുപ്പില്‍ നിന്നുലഭ്യമാക്കണമെന്നാവശ്യപ്പെട്ടു വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്കാന് നഗരസഭാ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ക്രോഡീകരണത്തിനായി ചേര്‍ന്ന അടിയന്തിര ബോര്‍ഡ് യോഗത്തിലാണ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
മുന്‍ സര്‍ക്കാരിന് ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന അപേക്ഷയില്‍ നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ നല്കാന് തീരുമാനിച്ചത്.
പ്രവൃത്തി നടത്തിയ കരാറുകാര്‍ പണം ലഭിക്കാത്തതിനെത്തുടര്‍ന്നു നഗരസഭയ്ക്കു വക്കീല്‍ നോട്ടിസ് അയച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം കൈക്കൊണ്ടത്. അടുത്ത ദിവസം തന്നെ അപേക്ഷ നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."