സഊദിയിലേക്ക് വിമാന സർവ്വീസ് പുനഃരാരംഭവും കൊവിഡ് വാക്സിൻ ഇറക്കുമതിയും; ഇന്ത്യൻ അംബാസിഡർ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി
റിയാദ്: സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി. നിലവിലെ യാത്രാ പ്രശ്നത്തിൽ പരിഹാരം കാണാനും കൊവിഡ് വാക്സിൻ സംബന്ധവുമായുള്ള വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് വിമാന സർവ്വീസ് നേരത്തെ തന്നെ പുനഃരാരംഭിക്കണമെന്ന് അംബാസിഡസർ സഊദി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സഊദി നിലപാട് എന്താണെന്ന് വ്യക്തമല്ല.
Ambassador @drausaf had a virtual interaction with the Saudi Health Minister H.E Dr Tawfig AlRabiah on Jan 24, and discussed the need for early resumption of flights from India to Saudi Arabia and the modalities regarding the export of Covid-19 vaccines from India to the Kingdom.
— India in Saudi Arabia (@IndianEmbRiyadh) January 25, 2021
ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് കൊവിഡ് വാക്സിൻ ഇറക്കുമതി സംബന്ധമായും ചർച്ചകൾ ഉയർന്നു. ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് ആവശ്യമായ വാക്സിൻ ഇറക്കുമതിക്ക് ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യ സഊദിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഫൈസർ വാക്സിൻ ഉൾപ്പെടെ മൂന്ന് വിദേശ വാക്സിനുകൾക്ക് മാത്രമാണ് സഊദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."