HOME
DETAILS
MAL
സഊദിയിൽ ഇന്ന് 198 കൊവിഡ് രോഗമുക്തി, 213 പുതിയ രോഗികൾ, 3 മരണം
backup
January 25 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 198 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 രോഗികൾ മരണപ്പെടുകയും 213 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,092 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 333 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,355 ആയും വൈറസ് ബാധിതർ 366,585 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 198 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 358,137 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."