സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 5,606
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം-487, കോഴിക്കോട്-439, കൊല്ലം- 399, തിരുവനന്തപുരം- 313, കോട്ടയം-311, തൃശൂര്‍- 301, ആലപ്പുഴ- 271, മലപ്പുറം-220, പാലക്കാട്- 162, ഇടുക്കി -117, പത്തനംതിട്ട-117, കണ്ണൂര്‍-115, വയനാട്-67, കാസര്‍കോട്-42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 10 പേരില്‍ വകഭേദം വന്ന വൈറസിനെ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. ഇതുവരെ ആകെ 92,89,304 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഇന്ന് 17 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,624 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം-202, കൊല്ലം-1814, പത്തനംതിട്ട-253, ആലപ്പുഴ-487, കോട്ടയം-439, ഇടുക്കി-357, എറണാകുളം-616, തൃശൂര്‍-222, പാലക്കാട്-145, മലപ്പുറം-383, കോഴിക്കോട-390, വയനാട്-63, കണ്ണൂര്‍-191, കാസര്‍കോട്-44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ് (കണ്ടെയ്ന്‍മെന്റ് വാര്‍ഡ് 1) ഹോട്ട്‌സ് സ്‌പോട്ടായി. നിലവില്‍ ആകെ 408 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."