ആരാധനകള്‍ ഓണ്‍ലൈനിലൂടെ മാത്രം: സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കെ.സി.ബി.സി
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണത്തില്‍ സര്‍ക്കാരിനെതിരേ കെ.സി.ബി.സി. സര്‍ക്കാര്‍. വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെയാണ് കെ.സി.ബി.സി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.
മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."