മഞ്ചേരി-നിലമ്പൂര്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് വൈദ്യുതി ലൈന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി
നിലമ്പൂര്‍: മലയോര മേഖലയിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുന്ന മഞ്ചേരി നിലമ്പൂര്‍ 110 കെ.വി.ഡബില്‍ സര്‍ക്യൂട്ട് ലൈന്‍ പദ്ധതിക്കായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 26 നു ടെണ്ടറുകള്‍ തുറക്കും. 16 നു തീരുമാനിച്ചിരുന്നത് 26 ലേക്കു മാറ്റുകയായിരുന്നു. പദ്ധതി നടപ്പില്‍ വരുത്തുന്നതിനു മുന്നോടിയായി മഞ്ചേരിയില്‍ തുടങ്ങുന്ന 220 കെ.വി.സബ്സ്റ്റേഷന് അടുത്ത മാസം മൂന്നിനു മന്ത്രി തറക്കല്ലിടും.81 കോടി രൂപ ചെലവിട്ടാണു പദ്ധതി നടപ്പിലാക്കുന്നത്. ഏളങ്കൂറില് കെ.എസ്.ഇ.ബി വാങ്ങിയ 6.5 ഏക്കര്‍ സ്ഥലത്താണു സബ് സ്റ്റേഷന് നിര്‍മിക്കുന്നത്.
നിലവില്‍ 66 കെ.വി. സബ്സ്റ്റേഷനുകളായി മഞ്ചേരി, നിലമ്പൂര്‍, എടക്കര എന്നിവ 110 കെ.വി.ആയി മാറും. ഡബിള്‍ സര്‍ക്യൂട്ട് കൂടി ആകുന്നതോടെ വൈദ്യുതിമുടക്കത്തിനും പരിഹാരമാകും. നിലവിലെ റൂട്ടില്‍ തന്നെയായതിനാല്‍ പരാതികളില്ലാതെ പ്രവൃത്തികള്‍ പൂര്ത്തീകരിക്കാനാവുമെന്നാണു ബോര്‍ഡിന്റെ പ്രതീക്ഷ. നേരത്തെ അരീക്കോട് വഴിയും മേലാറ്റൂര്‍ വഴിയും വൈദ്യുതിയെത്തിക്കുന്നതിനു ശ്രമം നടത്തിയിരുന്നെങ്കിലും പുതിയ ലൈന്‍ വലിക്കേണ്ടതിനാല് സാങ്കേതിക പ്രശ്നങ്ങളും പരാതികളും തടസമായിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം 63 കോടിയുടെ പ്രവൃത്തികള്‍ ബോര്‍ഡ് നടപ്പിലാക്കുന്നുണ്ട്. ഇതിനു പുറമെ 13 കോടിയുടെ പദ്ധതികള്‍ കൂടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."