സൗഹൃദത്തിന്റെ കരുതൽ തീർത്ത് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യ ജാലിക
മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
" രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ " എന്ന പ്രമേയത്തിൽഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മനുഷ്യ ജാലിക ശ്രദ്ധേയമായികോവിഡ് പ്രോട്ടോകാൾ പാലിച്ച് ഓഫ് ലൈനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സൂം ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി നിരവധി പേരും മനുഷ്യ ജാലികയിൽ കണ്ണികളായി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ തേങ്ങാപട്ടണം ഉദ്‌ഘാടനം ചെയ്തു.പ്രമുഖ നോവലിസ്‌റ്റും സാഹിത്യകാരനുമായ കെ.പി രാമനുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അബ്ദുറശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
ബിനു കുന്നന്താനം (ഒ.ഐ.സി സി) പ്രദീപ് ( പ്രതിഭ -ബഹ്റൈൻ) കെ.ടി.സലീം(പൊതു പ്രവർത്തകൻ) സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടി എസ്.എം അബ്ദുൽ വാഹിദ് ,അശ്റഫ് കാട്ടിൽ പീടിക പ്രസംഗിച്ചു.
സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ശാഫി വേളം, ശറഫുദ്ദീൻ മാരായമംഗലം , ഖാസിം റഹ് മാനി,ശഹീർ കാട്ടാമ്പള്ളി, നവാസ് നെട്ടൂർ , ഉമർ മൗലവി, തുടങ്ങിയവർ സംബന്ധിച്ചു ഹാഫിള് ശറഫുദ്ദീൻ ഖിറാഅത്ത് നടത്തി
ശബീർ സി.എം.എസ് ജിദാലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ,
ശഫീഖ് പെരുമ്പിലാവ്, ജസീർ വാരം, ശബീർ ജിദാലി, ഫൗസാൻ കാസിം, ദേശീയോഗ്രഥ്ന ഗാനമാലപിച്ചു. മനുഷ്യ ജാലിക ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ആക്ടിംഗ് പ്രസിഡന്റ് ഉമൈർ വടകര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."