ബി.ജെ.പിയുടെ ഏഴാം പട്ടികയിൽ ബ്രാഹ്മണാധിപത്യം, വനിതകൾ ഒൻപതു പേർ മാത്രം
ലഖ്‌നൗ
ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഏഴാമത്തെ സ്ഥാനാർഥി പട്ടികയിൽ ബ്രാഹ്മണാധിപത്യം. 91 അംഗ പട്ടികയിൽ 21 ബ്രാഹ്മണരാണ് ഇടംപിടിച്ചത്.
പ്രധാനമായും കിഴക്കൻ ഉത്തർപ്രദേശ് മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിൽ 20 ശതമാനം സിറ്റിങ് എം.എൽ.എമാർക്കു സീറ്റ് നൽകിയില്ല.
17 പുതുമുഖങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നാലും അഞ്ചും ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങൾ ബി.ജെ.പിക്കു നിർണാകയമാണ്. 20 സ്ഥാനാർഥികൾ ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളവരാണ്.2017ൽ ഈ 91 സീറ്റുകളിൽ 71ലും ബി.ജെ.പി വിജയിച്ചിരുന്നു. 71 സിറ്റിങ് എം.എൽ.എമാരിൽ 53 പേർക്കേ ഇത്തവണ ടിക്കറ്റുള്ളൂ. 77 ശതമാനം പേർ വീണ്ടും മത്സരിക്കും. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യവും കുറവാണ്.
ഇതുവരെ പ്രഖ്യാപിച്ച 295 സ്ഥാനാർഥികളിൽ ഒൻപത് സ്ത്രീകളേ ഉള്ളൂ.
13 മന്ത്രിമാരെ ഉൾപ്പെടുത്തിയപ്പോൾ ഒരാളെ തഴഞ്ഞു. പകരം മകന് ടിക്കറ്റ് നൽകി. മുതിർന്ന മന്ത്രി ശ്രാരാം ചൗഹാന് സീറ്റ് മാറ്റി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."