അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍; ആ ജോലി ചെയ്താല്‍ മതി; ഫോക്കസ് ഏരിയയെ എതിര്‍ക്കുന്നവര്‍ക്കെതിരേ വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകര്ക്കെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സംബന്ധിച്ചുള്ള വാര്ത്താസമ്മേളനത്തിടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. അധ്യാപകരുടെ ജോലി പഠിപ്പിക്കലാണ്, അവര്‍ ആ ജോലി ചെയ്താല്‍ മതി. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ജീവനക്കാരനും ഓരോ ചുമതല നല്‍കിയിട്ടുണ്ട്. അവരവരുടെ ജോലി അവരും ചെയ്താല്‍ മതി. എല്ലാവരും ചേര്‍ന്ന് ഒരു ചുമതല നിര്വഹിക്കേണ്ടതില്ലെന്നും മന്ത്രി മുന്നറിയിപ്പും നല്കി.
കൊവിഡ് പ്രതിസന്ധിക്കിടെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെമുതല്‍ ആരംഭിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 1955 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്.
കൊവിഡ് ബാധിതരായ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയതായും കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."