മണിപ്പൂരില്‍ 60 സീറ്റിലും ബി.ജെ.പി മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. മുന്‍ ഫുട്ബോള്‍ താരവും ചര്‍ച്ചില്‍ ബ്രദേഴ്സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്സ ഉഖ്റുവില്‍ മത്സരിക്കും. മൂന്ന് സ്ത്രീകളാണ് പട്ടികയില്‍ ഇടംപിടിച്ചത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മണിപ്പൂരില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
അതേസമയം സിപിഐ, സിപിഎം, ജനതാദള്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഫെബ്രുവരി 27 നും രണ്ടാംഘട്ടം മാര്‍ച്ച് മൂന്നിനും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."