HOME
DETAILS
MAL
മധ്യസ്ഥ കോടതി; സെമിനാര്‍ നാളെ
backup
August 18 2016 | 18:08 PM
മഞ്ചേരി: സംസ്ഥാന മീഡിയേഷന് ആന്റ് കൗണ്‍സലിങ് സെന്ററും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി മീഡിയേഷനും കൗണ്‍സലിങും സംബന്ധിച്ചു നാളെ മഞ്ചേരിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നു സബ് ജഡ്ജ് രാജന് തട്ടില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10നു മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡോമനിക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മീഡിയേഷന് കൗണ്‍സലിങ് സെന്റര്‍ ഭരണസമിതി അംഗവും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനാകും. എ.ഡി.ആര് സെന്റര്‍ ഡയറക്ടറും ജില്ലാ ജഡ്ജിയുമായ പി.കെ അരവിന്ദ ബാബു, ലീന ജയസൂര്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."