HOME
DETAILS
MAL
പഞ്ചാബ് മുഖ്യമന്ത്രി ചന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കും
backup
January 30 2022 | 17:01 PM
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ചന്നി മത്സരിക്കുക. 2007ൽ ആദ്യമായി എം.എൽ.എ ആയപ്പോൾ ചന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു.
117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരിന് 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
അമരീന്ദർ സിങ് രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."