HOME
DETAILS
MAL
ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് പിണറായി; ജലീൽ പിന്നില്‍നിന്ന് കുത്തുന്നത് പിണറായിയെയെന്നും പ്രതിപക്ഷ നേതാവ്
backup
January 30 2022 | 17:01 PM
കോഴിക്കോട: പിണറായി വിജയൻ നിർദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീൽ മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരിൽ പിണറായി വിജയന്റെ കൈയിൽനിന്ന് പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീൽ മറന്നുകാണില്ല.
പിണറായിയെ ഇപ്പോൾ പിന്നിൽനിന്ന് കുത്താൻ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയിൽനിന്ന് കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സതീശൻ പറഞ്ഞു. കെ.ടി ജലീൽ മനസിലാക്കേണ്ട കാര്യം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ്ഫാദറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങൾ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീൽ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷൺ റെഡ്ഡിയാണ്. ഡിവിഷൻ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട 'രേഖ'യിൽ അതു വ്യക്തവുമാണ്. ഇതൊന്നും ആർക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോൾ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."