മദീന ഇസ്‌ലാമിക് സെന്റർ മനുഷ്യ ജാലിക സംഘടിപ്പിച്ചു
മദീന മുനവ്വറ: ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ "രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ" എന്ന പ്രമേയവുമായി 15 വർഷത്തോളമായി എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ രാജ്യത്തിനക്കത്തും വിദേശ രാജ്യങ്ങളിലും നടത്തുന്ന"മനുഷ്യജാലിക"
മദീന സമസ്ത ഇസ്‌ലാമിക് സെന്റർ നേതൃത്തിൽ റോഹ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ന്യൂനപക്ഷ സമൂഹം വലിയ പ്രതിസന്ധിയിലൂടെയും ആശങ്കയോടെയും കടന്നുപോവുന്ന ഈ വർത്തമാനകാലത്ത് സ്വാതന്ത്ര സമര പോരാട്ടത്തിന്റെ തീച്ചൂളയിൽ ത്യാഗം ചെയ്ത ഒരു സമുദായത്തിന്റെ പിന്മുറക്കാർ ഭരണഘടന ഉറപ്പുനൽകുന്ന ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോധിപ്പിച്ചു കൊണ്ടും, രാജ്യത്തിന്റെ മതേതര - ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിലനിർത്താൻ സൗഹാർദ്ദപരമായ സമീപനം നടത്താനും ഒരുമിച്ച് ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കണമെന്നും സംഗമത്തിൽ സംബന്ധിച്ച പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
മദീന സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്റാഹീം ഫൈസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശിഹാബ് സ്വാലിഹി വൈത്തിരി വിഷയാവതരണം നടത്തി. ഗഫൂർ പട്ടാമ്പി ,മുഹമ്മദ് റിപ്പൺ (കെഎംസിസി),
ഹമീദ് (ഒഐസിസി), ഹുസൈൻ ചോലക്കുഴി (മാപ്പിള കലാ അക്കാദമി), അശ്റഫ് അഴിഞ്ഞിലം (ട്രെൻഡ് നാഷണൽ കമ്മിറ്റി കൺവീനർ), അബ്ദുള്ള ദാരിമി (പ്രൊവിൻസ് ചെയർമാൻ), സുലൈമൻ ഹാജി (പ്രൊവിൻസ് സെക്രട്ടറി) എന്നിവർ മുഖ്യാതിഥികളായിരുന്നു.
നഫ്സൽ മാസ്റ്റർ, നൗഷാദ് ഇർഫാനി, അബ്ദുറഹ്മാൻ ദാരിമി, അശ്റഫ് തില്ലങ്കേരി, ഗഫൂർ താനൂർ, യൂസഫ് അലനല്ലൂർ, മുസ്തഫ മൈത്ര, ശമീർ അങ്ങോണ, അഫ്താബ് കൊണ്ടോട്ടി, ഉസ്മാൻ രാമാനുട്ടകര, സൈദ്, സലീം, നാസർ അസീസ്എ കണ്ണൂർ എന്നിവർ സംബന്ധിച്ചു. വർക്കിംങ്ങ് പ്രസിഡന്റ് റാഷിദ് ദാരിമി സ്വാഗതവും ജോയിന്റ് സെക്രട്ടറി അസ്‌ലം പുല്ലാളൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."