HOME
DETAILS

മലമ്പുഴയില്‍ ഇക്കുറി വി.എസ് ഇല്ല; സി.പി.എം പകരക്കാരനെ തേടുന്നു

  
backup
January 28 2021 | 02:01 AM

534152454-2


പാലക്കാട്: വി.ഐ.പി മണ്ഡലമായ മലമ്പുഴയില്‍ ഇക്കുറി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മത്സരിക്കില്ല. ഇവിടേക്ക് ശക്തനായൊരു സ്ഥാനാര്‍ഥിയെ തേടുകയാണ് സി.പി.എം.


രണ്ടു മുഖ്യമന്ത്രിമാരെ സമ്മാനിച്ച മലമ്പുഴയില്‍ ഇത്തവണ എ. വിജയരാഘവനെ മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതും ഇടതിനൊപ്പമാണ്. തൃത്താല, പാലക്കാട്, മണ്ണാര്‍ക്കാട് എന്നിവയാണ് യു.ഡി.എഫിനുള്ളത്.
ആലത്തൂരില്‍ കെ.ഡി പ്രസേനനും നെന്മാറയില്‍ കെ. ബാബുവിനും രണ്ടാമൂഴം നല്‍കിയേക്കും. നെന്മാറയില്‍ മുന്‍ എം.എല്‍.എ കെ.എ ചന്ദ്രന്റെ മകനും ഡി.സി.സി സെക്രട്ടറിയുമായ കെ.സി പ്രീതിന്റെ പേരാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. സി.എം.പി.നേതാവ് എം.വി രാഘവന്‍ നേരത്തെ ഇവിടെ മത്സരിച്ചു തോറ്റിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസാണ് ഇവിടെ മത്സരിച്ചത്. കോങ്ങാട് മുന്‍ എം.പി എസ്. അജയകുമാറിനെ ഇവിടെ രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. യു.ഡി.എഫില്‍ പ്രൊഫ. കെ.എ തുളസിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ഒറ്റപ്പാലത്ത് ഉണ്ണിക്കു പകരം കെ. ജയദേവന്റെ പേരാണ് ആദ്യഘട്ടത്തില്‍ ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. സരിനെ യു.ഡി.എഫ് പരിഗണിക്കുന്നു.
ഷൊര്‍ണൂരില്‍ സിറ്റിങ് എം.എല്‍.എ പി.കെ ശശി വീണ്ടും മത്സരിക്കാനാണ് സാധ്യത. യു.ഡി.എഫില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനാണ് ഇവിടെ സാധ്യത. സി.പി.ഐക്ക് നല്‍കിയ രണ്ടു സീറ്റുകളില്‍ പട്ടാമ്പിയില്‍ സിറ്റിങ് എം.എല്‍.എ മുഹമ്മദ് മുഹസിന്‍ വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കോണ്‍ഗ്രസില്‍ മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ട്. മണ്ണാര്‍ക്കാട്ട് മുസ്‌ലിം ലീഗ് സിറ്റിങ് എം.എല്‍.എ എന്‍. ഷംസുദ്ദീനെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. ഇവിടെ ആരെ നിര്‍ത്തണമെന്ന് സി.പി.ഐ തിരുമാനിച്ചിട്ടില്ല


ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെയാകും ഇടതു സ്ഥാനാര്‍ത്ഥി. മുന്‍ എം.എല്‍.എ കെ.അച്യുതന്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇത്തവണ മത്സരരംഗത്തിറങ്ങാന്‍ സാധ്യതയില്ല. കെ.പി.സി.സി സെക്രട്ടറിയും പാലക്കാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ പി.വി രാജേഷിനെ ഇവിടെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. പാലക്കാട്ട് സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടു തവണ യു.ഡി.എഫിലെ ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് വേറൊരു പരീക്ഷണത്തിനു തയാറല്ല.


തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരേ മുന്‍ എം.പി എം.ബി രാജേഷിനെ സി.പി.എം കളത്തിലിറക്കിയേക്കും. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണി തരൂരില്‍ എ.കെ.ബാലനെത്തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ബാലന്‍ പിന്തിരിഞ്ഞാല്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago