ചെങ്കോട്ടയിലെ സംഘര്‍ഷം; സിദ്ദുവിന് എതിരേ കേസ്; ആരോപണങ്ങള്‍ തള്ളി വിഡിയോ സന്ദേശവുമായി നടന്
ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന് ദീപ് സിദ്ദുവിനെതിരേ പൊലിസ് കേസെടുത്തു. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
ഇതിനു പിന്നാലെ സിദ്ദു ഒളിവില്‍ പോയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു ശേഷം ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് സിദ്ദു തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ ഡല്‍ഹി അതിര്‍ത്തിക്ക് വളരെ അടുത്ത് തന്നെ ഉണ്ടെന്ന് വ്യക്തമാക്കിയ സിദ്ദു താന്‍ ഒരു രാജ്യദ്രോഹിയല്ലെന്നും ആരേയും ചെങ്കോട്ടയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പഞ്ചാബില്‍നിന്നെത്തിയ ചില പ്രക്ഷോഭകര്‍ അവര്രുടെ തീരുമാന പ്രകാരം ചെങ്കോട്ടയിലേക്ക് പോകുകയായിരുന്നു. അവരെ ആരും അങ്ങോട്ടേക്ക് പറഞ്ഞുവിട്ടിട്ടില്ല.
ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്. പഞ്ചാബി നടന് ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞിരുന്നു.
റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ഡല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."