വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നാളെ
എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ ഭരണമുന്നണിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും പിടിപ്പുകേടുനുമെതിരേ വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ബഹുജന മാര്‍ച്ച് നാളെ രാവിലെ പത്തിനു നടക്കും . സി.പി.എം നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണു പഞ്ചായത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്
ഭരണ മുന്നണിയുടെ പിടിപ്പുകേടു മൂലം പഞ്ചായത്തിലെ വലിയ സ്വപ്ന പദ്ധതികള്‍ പലതും അവതാളത്തിലാവുകയും വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് ആരോപിച്ചാണു മാര്‍ച്ച്.
കഴിഞ്ഞ ഭരണ സമിതി വകയിരുത്തിയ വാഴക്കാട് പി.എച്ച്.സി കെട്ടിടത്തിനുള്ള 20 ലക്ഷം രൂപ യഥാസമയം അനുമതി വാങ്ങാത്തതിനാല്‍ ലഭിക്കാതാവുകയും ഇപ്പോള്‍ കെട്ടിട നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രൊജക്റ്റ് സമര്‍പ്പിച്ചു അനുമതി വാങ്ങുന്നതിലുള്ള കൃത്യവിലോപം കാരണം 72 ലക്ഷം രൂപയാണു പഞ്ചായത്തിന് നഷ്ട്ടപ്പെട്ടത്.
ദുരിതാശ്വാസത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട പത്തു ലക്ഷം രൂപയും പ്രൊജക്റ്റ് സമര്‍പ്പിക്കാത്തതിന്റെ കാരണത്താല്‍ നഷ്ട്ടമായെന്നും ലീഗ് ആരോപിക്കുന്നു. രാവിലെ പത്തിന് സര്‍വീസ് സഹകരണ ബാങ്കിന് സമീപത്ത് നിന്നാണു മാര്‍ച്ച് ആരംഭിക്കുക .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."