മുതുവല്ലൂരില്‍ വില്ലേജ് ഓഫിസറില്ല; പ്രവര്‍ത്തനം അവതാളത്തിലായി
കിഴിശ്ശേരി: മുതുവല്ലൂര്‍ വില്ലേജില്‍ ഒരുമാസമായി ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതുകാരണം വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി. നിരവധി ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ കയറിയിറങ്ങി ജനം വലയുന്നു. ചീക്കോട് വില്ലേജ് ഓഫിസര്‍ക്കാണ് ഇപ്പോള്‍ മുതുവല്ലൂര്‍ വില്ലേജിന്റെയും ചുമതല. ഇതുകൊണ്ട ണ്ട് ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമുണ്ടണ്ടാകുന്നില്ലെന്നാണു പരാതി. പകരം ഓഫിസറുടെ സേവനം വല്ലപ്പോഴും മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ് അപേക്ഷകരുടെ പരാതി. ചീക്കോട് തന്നെ പിടിപ്പത് ജോലിയുള്ളതിനാല്‍ എല്ലാ ദിവസവും ഇദ്ദേഹത്തിന് മുതുവല്ലൂരില്‍ എത്താന്‍ കഴിയാറില്ല. രണ്ടു വില്ലേജ് ഓഫീസുകള്‍ക്കും കൂടി ഒരു ഓഫിസര്‍ മാത്രമായതിനാല്‍ രണ്ടണ്ടിടങ്ങളിലെയും പ്രവര്‍ത്തനം അവതാളത്തിലാകുകയാണ്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നികുതി അടയ്ക്കാനും മറ്റുമായി ജനങ്ങള്‍ നിത്യവും കയറിയിറങ്ങുന്നു. വില്ലേജ് ഓഫീസറുടെ അഭാവത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം ജീവനക്കാരും അപേക്ഷകരും വാക്കുതര്‍ക്കവും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."