മീഡിയാവണ്ണിന്റെ സംപ്രേഷണം വീണ്ടും കേന്ദ്രം തടഞ്ഞു
കോഴിക്കോട്: മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. മീഡിയ വണ്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിര്‍ത്തിവെച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അതിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നേരത്തെയും മീഡിയാവണ്ണിനെതിരേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു. അന്ന് ഏഷ്യാനെറ്റിനെും വിലക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനകം സംപ്രേഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയായിരുന്നു,
ഇതുസംബന്ധിച്ച് മീഡിയാവണ്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും നീതിപുലരുമെന്നാണ് പ്രതീക്ഷയെന്നും പ്രമോദ് രാമന്‍ വ്യക്തമാക്കി.
മറ്റൊരു വിശദീകരണവും നല്‍കാതെയാണ് നടപടി.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിം കോടതിയെസമീപ്പിച്ചിരിക്കുകയാണ് ചാനല്‍.
പ്രമോദ് രാമന്റെ കുറിപ്പ്
പ്രിയ പ്രേക്ഷകരെ,
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു.
പ്രമോദ് രാമന്‍
എഡിറ്റര്‍,
മീഡിയവണ്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."