തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ തുടരുന്നതു സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ചിലർ അഭിപ്രായമുയർത്തി.
കോവിഡ് കേസുകൾ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്.