HOME
DETAILS
MAL
ജില്ലാ ട്രഷറിയില്‍ കോര്‍ ബാങ്കിങ് സംവിധാനമായി
backup
August 18 2016 | 18:08 PM
മലപ്പുറം: മലപ്പുറം ജില്ലാ ട്രഷറിയില്‍ കോര്‍ ബാങ്കിങ് സംവിധാനം നിലവില്‍ വന്നു. ഇവിടെ സേവിങ്സ് ബാങ്ക് ഇടപാട് നടത്തുന്ന പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ഡി.ഡി.ഒമാര്‍ക്കും കോര്‍ ബാങ്കിങ് സൗകര്യമുള്ള സംസ്ഥാനത്തെ ഏതു ട്രഷറിയില്‍ നിന്നും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും. താമസിയാതെ ജില്ലയിലെ എല്ലാ സബ് ട്രഷറികളിലും ഈ സംവിധാനം നിലവില്‍ വരുമെന്ന് ജില്ലാ ട്രഷറി ഓഫിസര്‍ അറിയിച്ചു. ജില്ലാ ട്രഷറിയില്‍ തുടങ്ങിയ സ്പാര്ക് ഹെല്പ് ഡസ്കിന് ഫോണ്‍ ലഭിച്ചു. നമ്പര്‍: 9496383755.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."