ചെന്നൈ ∙ പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും. തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും.
തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 19,280 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു.