HOME
DETAILS
MAL
ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച കേസ്; രണ്ടുപേർ പിടിയിൽ
backup
January 31 2022 | 16:01 PM
തിരുവനന്തപുരം:∙ വിതുര പേപ്പാറ ആദിവാസി കോളനിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വിതുര പൊട്ടൻ കുളിച്ച പാറ സ്വദേശി രഞ്ജു എന്നുവിളിക്കുന്ന വിനോദ് (32), കിളിമാനൂർ അടയമൺ സ്വദേശി ശരത് (23) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബന്ധുവും സുഹൃത്തും ചേർന്നു വാടകവീട്ടിലും പെൺകുട്ടിയുടെ വീടിനു സമീപത്തെ അക്കേഷ്യ വനത്തിലും പീഡിപ്പിച്ചെന്നാണു കേസ്. 16, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണു പീഡനത്തിനിരയായത്. ജനുവരി 28ന് ഒരു പെൺകുട്ടിയെ ബന്ധു വീട്ടിൽനിന്നും ഫോണിൽ വിളിച്ചുവരുത്തി സ്കൂട്ടറിൽ കയറ്റി കിളിമാനൂരിൽ വാടകവീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
പെൺകുട്ടിയെ വാടകവീട്ടിൽ പൂട്ടിയിട്ട ശേഷം വിനോദ് മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇളയ കുട്ടിയെയും പീഡിപ്പിച്ച വിവരം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."