HOME
DETAILS

ലോകായുക്ത: സമവായം അകലെയോ?

  
backup
January 31 2022 | 19:01 PM

84652346-3

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

ലോകായുക്തയെ സംസ്ഥാന സർക്കാരിനു പേടിയോ? ലോകായുക്തയുടെ അധികാരത്തിനു നിയന്ത്രണം കൽപ്പിക്കുന്ന ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ നീക്കം വലിയ സംശയത്തിനു കാരണമായിരിക്കുന്നു. യഥാർഥത്തിൽ ലോകായുക്തയെ സർക്കാരിനു ഭയക്കേണ്ടതുണ്ടോ?
മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ ഈ ദിവസങ്ങളിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനകൾ പുതിയ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നു. കാശിനുവേണ്ടി എന്തും ചെയ്യുന്ന ആളാണ് ലോകായുക്ത എന്നും പിണറായി സർക്കാരിനെ പിന്നിൽനിന്നു കുത്താൻ യു.ഡി.എഫിന്റെ കൈയിലെ ഒരായുധമായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോകായുക്ത എന്നും കെ.ടി ജലീൽ ആക്ഷേപിക്കുന്നു. ലോകായുക്തയുടെ പേരെടുത്തു പറയാതെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകായുക്തയ്‌ക്കെതിരേ ആക്രമണോത്സുക നിലപാടിൽത്തന്നെയാണു ജലീൽ.


ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തുവന്നപ്പോൾ ബി.ജെ.പി നേതാവ് അരുൺ ജയ്റ്റ്ലി മുൻ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ നൽകിയ വിയോജനക്കുറിപ്പുമായി ജലീൽ പിന്നെയും രംഗത്തെത്തുകയായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായി നിയമിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേര് അന്നത്തെ യു.പി.എ സർക്കാർ മുന്നോട്ടുവച്ചപ്പോൾ രാജ്യസഭാ പ്രതിപക്ഷനേതാവ് അരുൺ ജയ്റ്റ്ലിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും വിയോജനക്കുറിപ്പു നൽകിയിരുന്നു. അതിലെ പരാമർശങ്ങളാണ് ജലീൽ നിരത്തിയിരിക്കുന്നത്.


1999 മാർച്ച് നാലാം തീയതി നിലവിൽ വന്ന ലോകായുക്താനിയമത്തിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. വിശദമായ ചർച്ചകളെ തുടർന്നാണ് നിയമസഭ ഈ നിയമം പാസാക്കിയത്. അതിൽ ഇപ്പോഴെന്തിന് തിരക്കിട്ടു ഭേദഗതി കൊണ്ടുവരുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
വിശാലമായ അധികാരങ്ങളാണ് കേരളത്തിലെ ലോകായുക്തയ്ക്കുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും തൊട്ട് സർക്കാരുദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ലോകായുക്തയുടെ പരിധിയിൽവരും. ലോകായുക്തയെ നീക്കം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലതാനും. നിയമസഭയുടെ സൃഷ്ടിയായ ലോകായുക്തയെ നീക്കാൻ നിയമസഭ തന്നെയാണു തീരുമാനിക്കേണ്ടത്. വിഷയം ചർച്ച ചെയ്ത് ഹാജരാവുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരുടെ വോട്ടു കിട്ടിയാൽ മാത്രമേ ലോകായുക്തയെ നീക്കാനാവൂ. അതത്ര എളുപ്പമല്ല എന്നർഥം.


നിലവിലുള്ള നിയമമനുസരിച്ച് ലോകായുക്തയ്ക്കു കൈയിലുള്ളത് വലിയ അധികാരങ്ങളാണ്.14ാം വകുപ്പനുസരിച്ച് ലോകായുക്ത മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ ഉദ്യോഗസ്ഥനോ എതിരെ എന്തെങ്കിലും കണ്ടെത്തലുകൾ നടത്തിയാൽ ബന്ധപ്പെട്ടയാൾ ആ പദവി വിട്ടൊഴിഞ്ഞു കൊള്ളണം. അതായത്, ഈ വകുപ്പു നൽകുന്ന അധികാരം പ്രയോഗിച്ച് മുഖ്യമന്ത്രി, അല്ലെങ്കിൽ ഒരു മന്ത്രി, അല്ലെങ്കിൽ ഒരുദ്യോഗസ്ഥൻ ആ പദവിയിൽ തുടരാൻ പാടില്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നർഥം. ഇതിനു മുമ്പുള്ള 12ാം വകുപ്പു പ്രകാരം ഒരു പരാതിക്കാരന്റെ പരാതിയിൽ ഗൗരവകരമായ കുറ്റങ്ങൾ കണ്ടെത്തിയാൽ അതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി ബന്ധപ്പെട്ട അധികൃതർക്കു സമർപ്പിക്കാം. നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യാം. അധികൃതർ അതിൻമേൽ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ലോകായുക്തയ്ക്ക് വിഷയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താം. പരാതിക്കാരന് വേണ്ട നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചാണ് 13ാം വകുപ്പ്.


14ാം വകുപ്പു തന്നെയാണ് പ്രധാനം. മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരേ ലോകായുക്ത നടപടിയെടുത്തപ്പോഴാണ് ഈ വകുപ്പിന്റെ പ്രാധാന്യവും അപകടവും സർക്കാർ ആശങ്കയോടെ മനസിലാക്കിയത്. ബന്ധു നിയമനം സംബന്ധിച്ചായിരുന്നു ജലീലിന്റെ പേരിലുണ്ടായ കേസ്. കേസ് പരിശോധിച്ച ലോകായുക്ത ജലീലിനെതിരെ വിധി പ്രഖ്യാപിച്ചു. ജലീലിന് രാജിവച്ചൊഴിയേണ്ടി വന്നു. വിധി പ്രഖ്യാപിക്കും മുമ്പ് ലോകായുക്ത ജലീലിനു നോട്ടിസയയ്ക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിരുന്നുമില്ല.
ഇതു തന്നെയാണ് ലോകായുക്തയ്‌ക്കെതിരായ നീക്കത്തിനു കാരണമെന്ന കാര്യം തീർച്ച. ലോകായുക്തയുടെ അധികാരങ്ങൾ അത്രകണ്ട് കർശനം തന്നെയാണ്. ലോകായുക്തക്കെതിരേ അപ്പീൽ നൽകാൻ വ്യവസ്ഥയില്ല. ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യാം. പക്ഷേ കോടതി ലോകായുക്ത വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട മന്ത്രി രാജിവയ്ക്കുകയല്ലാതെ വേറേ വഴിയില്ല തന്നെ. കെ.ടി ജലീലിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെ.


ഭരണഘടനാപ്രകാരം ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് ഗവർണറുടെ മുമ്പാകെയാണ്. അങ്ങനെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അതതു സ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലോകായുക്തയുടെ തീരുമാന പ്രകാരം രാജിവച്ചു പോകേണ്ടിവരിക ഭരണഘടനാ വിരുദ്ധമാണെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ലോകായുക്ത നിയമം പൂർണമായും സംസ്ഥാന നിയമം തന്നെയാണ്. നിയമസഭയാണ് ചർച്ച ചെയ്ത് നിയമമുണ്ടാക്കുന്നത്.പൂർണമായും സംസ്ഥാന നിയമസഭയുടെ സൃഷ്ടി തന്നെയാണ് ലോകായുക്ത. അങ്ങനെ സംസ്ഥാന നിയമം വഴി രൂപംകൊള്ളുന്ന ഒരു സ്ഥാപനത്തിന് ഭരണഘടനാപരമായി നിയോഗിക്കപ്പെടുന്ന മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ നീക്കം ചെയ്യാൻ എങ്ങനെ കഴിയുമെന്നാണ് സർക്കാരിന്റെ ചോദ്യം. കഴിഞ്ഞയാഴ്ച നിയമമന്ത്രി ബി. രാജീവ് ഇക്കാര്യം കൊച്ചിയിൽ ഒരു പത്രസമ്മേളനത്തിൽ വ്യക്തമായി ഉന്നയിച്ചു. ഇതിൽ ഒരു ഭരണഘടനാ ലംഘനമുണ്ടെന്ന് വളരെ വൈകിയാണെങ്കിലും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അതു തിരുത്താൻ നടപടിയെടുത്തു. എത്രയും വേഗം തിരുത്തൽ നടപ്പിലാക്കാനാണ് ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചതെന്നും രാജീവ് വിശദീകരിച്ചു.
കെ. റെയിലിനും ഗവർണറുടെ പേരിലുണ്ടായ ചാൻസലർ വിവാദവും ഉണ്ടാക്കിയ രാഷ്ട്രീയ കോളിളക്കത്തിനുശേഷം ലോകായുക്താ വിവാദം കൊടുമ്പിരികൊണ്ടു കഴിഞ്ഞു. നിയമം കൊണ്ടുവന്നവർ തന്നെ അതിനെ നശിപ്പിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ പല്ലും നഖവും എടത്തുകളയാൻ സർക്കാർ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. വലിയൊരു ആയുധം കൈയിൽ കിട്ടിയ സന്തോഷത്തിലാണ് പ്രതിപക്ഷം.
മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്തയുടെ പരിഗണനയിലിരിക്കുമ്പോഴാണ് പ്രതിപക്ഷം സർക്കാർ നീക്കത്തിനെതിരേ നിലപാടു കടുപ്പിക്കുന്നത്. ചിത്രത്തിൽ ലോകായുക്തയ്‌ക്കെതിരേ തന്നെ കടുത്ത ആരോപണങ്ങളുമായി കെ.ടി ജലീലും വന്നതോടെ വിവാദത്തിന് പുതിയ മാനവും ഉണ്ടായിരിക്കുന്നു.


ഭരണഘടനാ സ്ഥാപനമല്ലെങ്കിലും അഴിമതിക്കെതിരായ ഒരു സ്ഥാപനമെന്ന നിലയ്ക്ക് ലോകായുക്തയുടെ സ്ഥാനം വിവാദങ്ങൾക്കും തർക്കങ്ങൾക്കും അതീതമായിരിക്കേണ്ടതാണ്. ലോകായുക്തയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് സർക്കാർ തന്നെയാണ്. പ്രതിപക്ഷത്തിനും അതിൽ വലിയ ഉത്തരവാദിത്വമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago