കൊവിഡ് വാക്സിൻ ലഭ്യതക്കുറവ്; സഊദിയിൽ രണ്ടാം ഘട്ട വാക്സിൻ വിതരണം പുനഃക്രമീകരിക്കുന്നു
റിയാദ്: കൊവിഡ് വാക്സിൻ ആവശ്യത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് സഊദി അറേബ്യ രണ്ടാം ഘട്ട വാക്സിൻ വിതരണ ഷെഡ്യൂളിലും മാറ്റം വരുത്തി. വാക്സിൻ ലഭ്യതക്കുറവിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച പുതുതായി വാക്സിൻ സ്വീകരിക്കുന്നതിനുള്ള അപേക്ഷകളിലെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഘട്ട ഡോസ് സ്വീകരിക്കുന്നവരുടെ ഡേറ്റുകളിലും മാറ്റം വരുത്തിയത്. രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളായ റിയാദ്, ജിദ്ദ, ദമാം, മക്ക കേന്ദ്രങ്ങളിൽ രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കുന്നതിനുള്ള തിയ്യതികളിൽ മാറ്റം വരുത്തിയതായും ആദ്യ ഡോസ് സ്വീകരിച്ച് ആറു ആഴ്ച്ചകളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയെന്നും മന്ത്രാലയം അറിയിച്ചു.
സഊദിയിലേക്ക് വാക്സിൻ വിതരണം ചെയ്യുന്ന കമ്പനികളിൽ നിന്നും വാക്സിനുകൾ രാജ്യത്തേക്ക് എത്തുന്നതിനുള്ള കാലതാമസമാണ് ഇതിനു കാരണമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ഫൈസർ വാക്സിനാണ് സഊദിയിൽ വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും അസ്ത്ര സൈനിക വാക്സിനും ഉടൻ സഊദിയിൽ എത്തിച്ചേരും. ഉത്പാദബാങ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ രാജ്യങ്ങളിലേക്കുമുള്ള വാക്സിൻ കയറ്റുമതി ഫൈസർ വാക്സിൻ നിർത്തി വെച്ചിട്ടുണ്ട്. അടുത്ത മാസം മധ്യത്തോടെ വാക്സിൻ വിതരണം വീണ്ടും തുടങ്ങാമെന്നാണ് ഫൈസർ കമ്പനി അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."