HOME
DETAILS
MAL
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു; 5 ജി ഈ വര്‍ഷം തന്നെ കൊണ്ടുവരും
backup
February 01 2022 | 06:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും.
ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."