സിന്‍ഗു അതിര്‍ത്തിയിലെ സംഘര്‍ഷം: പൊലിസിനു നേരെ വാള്‍ വീശിയ യുവാവ് ഉള്‍പെടെ 44 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സിന്‍ഗു അതിര്‍ത്തിയിലെ കര്‍ഷകസമരവേദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 44 പേര്‍ അറസ്റ്റില്‍. പൊലിസിനു നേരെ വാളോങ്ങിയ യുവാവും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ പൊലിസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കര്‍ഷകരുടെ ടെന്റും മറ്റും തകര്‍ക്കുന്നതിലും ഇയാള്‍ പങ്കാളിയായിരുന്നു. കൊലപാതകശ്രമമടക്കമാണ് അറസ്റ്റിലായവര്‍ക്കു മേല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരെ മാത്രമല്ല കര്‍ഷകരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊലിസിനെതിരെ ആക്രമണം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിന്‍ഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കനത്ത പൊലിസ് സുരക്ഷക്കിടയിലൂടെയായിരുന്നു ഒരു സംഘമാളുകള്‍ സമരവേദിയില്‍ കയറി അക്രമണം അഴിച്ചു വിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം.
സംഘര്‍ഷം കനത്തതോടെ പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലിസ് തടഞ്ഞു. ആര്‍.എസ്. ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."