പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമ ഭേദഗതി വിജ്ഞാപനമായി
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന 1989ലെ നിയമങ്ങളും 1995ലെ നിയമങ്ങളും ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ആക്രമണത്തിന് ഇരയാകുന്ന പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഭേദഗതിയോടെ വര്‍ധിച്ചിട്ടുണ്ട്. 60,000 മുതല്‍ അഞ്ചു ലക്ഷം രൂപ വരെയായിരുന്ന നഷ്ടപരിഹാരം ലക്ഷം മുതല്‍ എട്ടര ലക്ഷംവരെയായാണ് വര്‍ധിപ്പിച്ചത്. കൊല, മാനഭംഗം, ജാതിവിവേചനം എന്നിങ്ങനെ 22 തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പട്ടകജാതി, വര്‍ഗ വിഭാഗക്കാര്‍ക്കാണ് സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിരുന്നത്. പുതിയ ഭേദഗതിയോടെ 47 തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. അവകാശം നിഷേധിക്കല്‍, അപമാനിക്കല്‍ ഉള്‍പെടെയുള്ള അതിക്രമങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അതിക്രമം റിപ്പോര്‍ട്ട് ചെയ്ത് എഴു ദിവസത്തിനകം നഷ്ടപരിഹാരത്തുക നല്‍കാന്‍ നടപടി സ്വീകരിക്കേണ്ടത് ജില്ലാ കലക്ടറുടെ ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."