രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' കെ.ഐ.സി മനുഷ്യജാലിക സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ മനുഷ്യജാലിക ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിച്ചു.
കെ.ഐ.സി ചെയര്മാന് ഉസ്താദ്ശംസുദ്ദീന് ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.
മുന്‍ SKSSF സംസ്ഥാനകമ്മിറ്റി സ്പീക്കേഴ്സ് ഫോറം കണ്‍വീനര്‍ മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി. ശ്രീഃ രാജ്മോഹന്‍ ഉണ്ണിത്താന് MP, ശ്രീ: VT ബല്‍റാം MLA എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി പ്രതിജ്ഞചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രാര്‍ത്ഥന നടത്തി. സെക്രട്ടറിമാരായ നിസാര്‍ അലങ്കാര്‍ സ്വാഗതവും അബ്ദു കുന്നുംപുറം നന്ദിയും പറഞ്ഞു.
SKSSF സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ഷം തോറും നടത്തി വരുന്ന മനുഷ്യജാലികക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് കുവൈത്തിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."