വില്ലേജ് കുക്കിങ്ങിന്റെ കൊതിപ്പിക്കും കൂണ്‍ ബിരിയാണി, തൊട്ടു കൂട്ടാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തയ്യാറാക്കിയ സാലഡും..പോകാം വീഡിയോയിലേക്ക്
ന്യൂഡല്‍ഹി: കല്ലുപ്പ്..വെങ്കായം....തൈര് രാഹുല്‍ ഗാന്ധിയുടെ ഈ ഡയലോഗാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തമിഴ്‌നാട്ടില്‍ മാത്രമല്ല് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമായ
വില്ലേജ് കുക്കിങ് പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള വൈറല്‍ വീഡിയോയിലേതാണ് ഡയലോഗ്.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി വില്ലേജ് കുക്കിങ് പ്രവര്‍ത്തകരുടെ അതിഥിയായി എത്തിയത്. സംഘമുണ്ടാക്കിയ കൂണ്‍ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് രാഹുലാണ് തയ്യാറാക്കിയത്. ഒരു ദിവസത്തിനുള്ളില്‍ മുപ്പതു ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.
നീല ടീ ഷര്‍ട്ടും പാന്റുമാണ് രാഹുലിന്റെ വേഷം. രാഹുല്‍ വരുമ്പോള്‍ ബിരിയാണി അവസാന ഘട്ടത്തിലായിരുന്നു. ഇതോടെ ബിരിയാണിക്കൊപ്പമുള്ള സാലഡ് താനുണ്ടാക്കാമെന്നായി രാഹുല്‍. ഏറെ നാളായി സംഘത്തിന്റെ കൂടെ പാചകം ചെയ്യാനും ഭക്ഷണം രുചിക്കാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തനിക്ക് പാചകം അറിയാമെന്നും വല്ലപ്പോഴുമൊക്കെ ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. സാലഡ് ഉണ്ടാക്കുന്നതിനിടെ ഉപ്പ് പാകമാണോ എന്ന് രുചിച്ചു നോക്കുന്നുമുണ്ട് രാഹുല്‍.
പിന്നീട് സംഘത്തിന്റെ സ്വപ്‌നങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട് രാഹുല്‍. മറ്റ് രാജ്യങ്ങളില്‍ പോയി പാചകം ചെയ്യുക എന്നതാണ് തങ്ങളുടെ സ്വപ്നമെന്നായിരുന്നു സംഘത്തിന്റെ മറുപടി. ആദ്യം പോകേണ്ടതെന്ന് എവിടെയാണെന്നായി അടുത്ത ചോദ്യം. അമേരിക്കയില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്റെ സുഹൃത്തിനോട് പറഞ്ഞ് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുതരാമെന്ന വാഗ്ദാനവും നല്‍കി രാഹുല്‍ .
പിന്നീട് നിലത്തു വിരിച്ച പായയില്‍ ഇരുന്ന് ഗ്രാമീണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ തമാശകളും പങ്കുവെക്കുന്നു രാഹുല്‍. ബിരിയാണി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇരുക്ക്' എന്ന തമിഴില്‍ രാഹുല്‍ മറുപടി നല്‍കുന്നുണ്ട്. ഒടുവില്‍ അവരുടെ വീഡിയോകളെ പുകഴ്ത്തിയും ആശംസകള്‍ നേര്‍ന്നുമാണ് എം.പി മടങ്ങിയത്.
7.15 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."