'നാഥുറാം ഗോഡ്സെ അമര്‍ രഹെ'- ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ട്വിറ്ററില്‍ ആഘോഷിക്കപ്പെട്ട് ഗാന്ധി ഘാതകന്
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ട്വിറ്ററില്‍ ഗാന്ധി ഘാതകനെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാക്കി ഹിന്ദുത്വ വാദികള്‍. നാഥുറാം ഗോഡ്സെ അമര്‍ രഹെ (നാഥുറാം ഗോഡ്സെ എന്നും ജീവിക്കട്ടെ) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങായത്. ആയിരക്കണക്കിന് പേരാണ് ഇതിനോടകം ഗോഡ്സെയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗോഡ്സെ ധീരനായായിരുന്നു, വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, പാപിയായ ഒരു ആത്മാവിന് മോചനം കൊടുത്ത മഹാനാണ് ഗോഡ്സെ, ഗാന്ധി വിഭജനത്തിന്റെ സമയത്ത് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു, എന്നാല്‍ ഗോഡ്സെ ഒരു രാജ്യദ്രാഹിയെ മാത്രമാണ് കൊന്നത് തുടങ്ങി വിദ്വേഷവും വെറുപ്പും അനാദരവും വമിക്കുന്നതാണ് ട്വീറ്റുകള്‍.
Gadi killed millions of innocent hindus during partition and Godse killed only one traitor. Nothing wrong it.
— PREM Yogi (@PREMYogi19) January 30, 2021
"Desh ke gaddaron ko, goli maaro saalon ko" is a recent slogan, but maybe inspired from Godse ji :)#NathuramGodse #नाथूराम_गोडसे_अमर_रहे ? #NathuramGodse pic.twitter.com/ABRT0xn7fX
അതേസമയം നാഥൂറാം ഗോഡ്സെയെ വാഴ്ത്തി ട്വീറ്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായും നിരവധി പേര് ട്വിറ്ററില്‍ എത്തുന്നുണ്ട്. ഗാന്ധി കൊല്ലപ്പെട്ട ദിവസം ഗോഡ്സെ ട്രെന്‍ഡിങ്ങാകുന്നത് പുതിയ ഇന്ത്യയുടെ സ്വഭാവം വ്യക്തമാക്കുന്നതാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെടുന്നത്.
#NathuramGodse #नाथूराम_गोडसे #नाथूराम_गोडसे_अमर_रहे
— Hindustani (@Bharatiya__) January 30, 2021
Real visionary men who protected motherland. pic.twitter.com/wXiLGeR9gY
ഗോഡ്സെ ഭീരുവും ഭീകരവാദിയുമായിരുന്നു എന്ന് തമിഴ് നടന് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. അയാളുടെ ഓര്‍മകള്‍ ഇന്ത്യയ്ക്കാരനെ ലജ്ജിപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന സിദ്ധാര്‍ത്ഥ് ഗാന്ധിജി അമര്‍ രഹെ എന്നും ട്വീറ്റ് ചെയ്തു.
#NathuramGodse was a coward, a terrorist, an RSS loser and a murderer. May his memory and name always make us as Indians feel deeply ashamed. Gandhiji Amar Rahe.
— Siddharth (@Actor_Siddharth) January 30, 2021
നിലവില്‍ ട്വിറ്ററില്‍ ടോപ്പ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് ഗാന്ധിയും രണ്ടാമത് ഗോഡ്സെയുമാണ്. 1948 ജനുവരി 30നാണ് ഗോഡ്സെ ഗാന്ധിയെ വെടിവച്ചു കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."