ലീഗിന് പരമാവധി 27 സീറ്റുകള്‍: സീറ്റ് വിഭജനക്കാര്യത്തില്‍ യു.ഡി.എഫിലെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച യു.ഡി.എഫിലെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. ആദ്യഘട്ട ചര്‍ച്ചകള്‍ ഈ മാസം 27, 28 തിയതികളിലായി നടന്നിരുന്നു.
31 സീറ്റുകള്‍ ആവശ്യപ്പെടുന്ന മുസ്ലിം ലീഗിന് പരമാവധി 27 സീറ്റുകള്‍ നല്‍കാനും 15 സീറ്റുകള്‍ ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എട്ടു സീറ്റുകള്‍ നല്‍കാനും സി.എം.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് വീതം നല്‍കാനുമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കൊല്ലത്ത് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആര്.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ ആരംഭിക്കുന്ന പ്രതിപക്ഷനേതാവിന്റെ ഐശ്വര്യ കേരള യാത്രയോടനുബന്ധിച്ചും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."