HOME
DETAILS
MAL
സീറ്റ് ലഭിച്ചില്ല; മുൻ കോൺഗ്രസ് മന്ത്രിയും മക്കളും എ.എ.പിയിൽ
backup
February 02 2022 | 04:02 AM
ചണ്ഡിഗഢ്
പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പഞ്ചാബിലെ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗ്മോഹൻ സിങ് കാങ് എ.എ.പിയിൽ ചേർന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളായ യദ്വിന്ദ്ര സിങ് കാങ്, അമരിന്ദർ സിങ് കാങ് എന്നിവരും എ.എ.പിയിൽ അംഗമായി.
മൂന്നു തവണ കാബിനറ്റ് പദവിയോടെ മന്ത്രിയായ വ്യക്തിയാണ് ജഗ്മോഹൻ സിങ് കാങ്. എ.എ.പി കൺവീനർ അരവിന്ദ് കെജ്രിവാളാണ് മുൻ മന്ത്രിയെയും മക്കളെയും പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."