തനിക്കെതിരായ പാര്‍ട്ടി കമ്മീഷന് കണ്ടെത്തല്‍ ശരിയല്ല, ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്
ഇടുക്കി: തനിക്കെതിരായ പാര്‍ട്ടി കമ്മീഷന് കണ്ടെത്തല്‍ ശരിയല്ലെന്ന് സിപിഎം നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് . ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചതെന്നും രാജേന്ദ്രന് കുറ്റപ്പെടുത്തി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ് രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഎം സസ്പെന്റ് ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് പുറമേ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
സിപിഐയിലേക്കോ ബിജെപിയിലേക്കോ താനില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുകയാണ്, പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."