എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കൾ ; മനസ് മരവിച്ച് കാത്തിരിപ്പ്;14 മണിക്കൂർ
എം.പി മുജീബ് റഹ്മാൻ
കാസർകോട്
എൻഡോസൾഫാൻ വിഷമഴ കുമ്പഡാജെ പഞ്ചായത്തിൽ ഒരു പിഞ്ചുകുഞ്ഞിന്റെ കൂടി ജീവനെടുത്തു. മൃതദേഹം നാട്ടിലെത്തിക്കാൻ ദലിത് കുടുംബം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുമ്പിൽ കാത്തിരുന്നത് 14 മണിക്കൂർ.
കുമ്പഡാജെ പെരിഞ്ചിലെ മുക്കുർ കോളനിയിൽ മോഹനന്റെയും ഉഷയുടെയും മകൾ ഒന്നരവയസുകാരി ഹർഷിതയാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് വിഭാഗത്തിൽ മരിച്ചത്. ആറുമണിയോടെ നാട്ടിലെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. എന്നാൽ 14 മണിക്കൂറിനു ശേഷമാണ് ഇവർക്ക് ആംബുലൻസ് സൗകര്യം കിട്ടിയത്. ബദിയടുക്ക സി.എച്ച്.സിയിൽനിന്ന് ആംബുലൻസ് കോഴിക്കോട്ടെത്തി
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചത് ഇന്നു പുലർച്ചെ.
2020 ജൂലൈ 19നു ജനിച്ച കുഞ്ഞിനു തല വലുതാകുന്ന അസുഖമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു നിലവഷളായതിനെ തുടർന്നു കുമ്പഡാജെ പി.എച്ച്.സിയിൽ എത്തിച്ച കുഞ്ഞിനെ കാസർകോട് ജനറൽ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."