HOME
DETAILS

അവള്‍ രചിക്കുകയാണ് വേദനകള്‍ക്കപ്പുറത്തെ ലോകം

  
backup
January 31 2021 | 03:01 AM

mubasira-2021
ചികിത്സയുടെ ഏറ്റവും മികച്ച മാര്‍ഗം രോഗിക്ക് ആത്മവിശ്വാസവും കരുത്തും പ്രതീക്ഷയും പകര്‍ന്നു നല്‍കുക എന്നതാണ്. സമൂഹത്തില്‍ ക്യാന്‍സര്‍ രോഗം പടര്‍ന്നുപിടിക്കുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴും നമുക്കു ചുറ്റും പ്രതീക്ഷയുടെ വിളക്കും വെളിച്ചവുമായ് ചിലര്‍ ജീവിത സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്നു എന്നത് കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. കടുത്ത പ്രതിസസന്ധികള്‍ക്കിടയിലും ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന ഹെലന്‍ കെല്ലറിനെപ്പോലുള്ള പ്രതിഭകള്‍ ജീവിതത്തെ അടയാളപ്പെടുത്തിയത് സ്വന്തത്തോടൊപ്പം മറ്റുള്ളവര്‍ക്കും പ്രതീക്ഷകള്‍ പകര്‍ന്നിട്ടായിരുന്നു.
 
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പന്തിപ്പൊയിലിലെ മുബശ്ശിറ മൊയ്തു മറ്റെല്ലാ പെണ്‍കുട്ടികളെയുംപോലെ ഒരുപാട് സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും ചെറിയ പ്രായത്തിലേ ജീവിതത്തോട് ചേര്‍ത്തുപിടിച്ചവളാണ്. ജീവിതതാളത്തിനൊപ്പം ചുവടുവയ്ക്കുമ്പോഴാണ് ഇടയ്‌ക്കൊന്ന് മുബശ്ശിറ ഇടറിപ്പോയത്.
 
ജീവിതതാളം മാറുമ്പോള്‍
 
തന്റെ ജീവിതം മാറ്റിമറിച്ച ആ രാത്രിയെ മുബശ്ശിറ ഇടറുന്ന ശബ്ദത്തോടെയാണെങ്കിലും, വരികള്‍ക്കിടയില്‍ അത് പ്രതീക്ഷയും പ്രത്യാശയും വായനക്കാരനിലേക്ക് പകര്‍ത്തുമല്ലോയെന്ന ചിരിയോടെ പങ്കുവയ്ക്കുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സെന്റോഫിന്റേയും കളിചിരി തമാശകളുടെയും അവസാന ദിനങ്ങള്‍... രാത്രിയിലെ ശക്തമായ ഊര വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് അവള്‍ ഉപ്പയോട് പറഞ്ഞത്. ക്ലാസിലിരിക്കുമ്പോള്‍ ഇടയ്ക്ക് ഊര വേദനിക്കാറുണ്ടെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല. കാലുകള്‍ തളരാന്‍ തുടങ്ങിയപ്പോഴാണ് മുബശ്ശിറ വേദനയുടെ ഗൗരവം കൂടുതല്‍ അടുത്തറിഞ്ഞത്.
 
മനസ് തളര്‍ന്നില്ല
 
പിന്നീട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടങ്ങളായി. അപ്പോഴും വരാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു അവളെ അസ്വസ്ഥപ്പെടുത്തിയത്. വേദന തിന്നുന്ന മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞുപോവുമ്പോഴും തന്റെ കാലുകള്‍ ബലമായി ഉറപ്പിച്ച് ക്ലാസ് മുറിയില്‍ ഓടിക്കയറിയിരിക്കാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം പരീക്ഷയെഴുതാനും മുബശ്ശിറ തന്റെ മനസിനെ പാകപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പോഴും താനൊരു ക്യാന്‍സര്‍ രോഗിയാണെന്ന് മുബശ്ശിറ തിരിച്ചറിഞ്ഞിരുന്നില്ല. ഉപ്പ താന്‍ കാണാതിരിക്കാന്‍ എന്തോ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതായി മുബശ്ശിറയ്ക്ക് പലപ്പോഴായി തോന്നി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയതോടെയാണ് ആ സത്യം ഒരു ഞെട്ടലോടെ അറിഞ്ഞത്.
അരക്കെട്ടുറപ്പിച്ച്, തന്റെ തളര്‍ന്ന കാലുകള്‍ സാവധാനം ചലിപ്പിച്ച്, ഏന്തിവലിഞ്ഞ് ആ ബോര്‍ഡിലെഴുതിയത് വായിച്ചപ്പോള്‍ കണ്ണില്‍ ഇരുട്ട് മൂടിയതായും മനസ് പിടച്ചതായും തന്റെ വരികളില്‍ വ്യക്തമായി കുറിച്ചുവയ്ക്കുന്നുണ്ട് മുബശ്ശിറ. 'ക്യാന്‍സര്‍ കോശങ്ങളെ വ്യക്തമായി കാണാം' എന്നതായിരുന്നു ആ ബോര്‍ഡ്. ഫലം പുറത്തുവന്നപ്പോള്‍ ക്യാന്‍സറാണെന്ന യാതാര്‍ഥ്യം മന:ക്കരുത്തോടെ നേരിട്ടു. കിമോ ചെയ്യുന്ന വേളകളിലെല്ലാം അത്ഭുതകരമായ ആത്മവിശ്വാസമാണ് പിന്നീട് മുബശ്ശിറ ആര്‍ജിച്ചെടുത്തത്.
 
പ്രതീക്ഷയ്ക്കിടം 
തന്ന ഫെയ്‌സ്ബുക്ക്
 
പ്രതിസന്ധികളും പ്രയാസങ്ങളും ജീവിത വഴികളില്‍ വിലങ്ങുതടി സൃഷ്ടിക്കുമ്പോഴും സ്വപ്‌നങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഈ പതിനാറുകാരിക്ക് കരുത്ത് പകരുന്നത് തനിക്ക് ചുറ്റും സ്‌നേഹവലയം തീര്‍ത്ത് കൈകള്‍ ചേര്‍ത്തുപിടിക്കുന്ന ഒരുപാട് നല്ല മനസുകളാണ്. സ്‌കൂളിലും മദ്‌റസയിലും മിടുക്കിയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളും ക്ലാസിനകത്തും പുറത്തും പഠനത്തിലും പാഠനേതര പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന മുബശ്ശിറയെ ചേര്‍ത്തുപിടിക്കാനും സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാനും കുറേപേര്‍ ഉണ്ട് എന്നത് തന്നെയാണ് അവളുടെ വിരല്‍ തുമ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഫെയ്‌സ്ബുക്കില്‍ കുറിച്ചുവയ്ക്കുന്ന വാക്കുകളും വരികളും വര്‍ത്തമാനങ്ങളും നൂറ് കണക്കിനാളുടെ വായനയായി മാറിയതു പോലും മുബശ്ശിറയുടെ പകലുകളെ കൂടുതല്‍ മനോഹരമാക്കുകയായിരുന്നു.
ബാണാസുര ഡാമിന് സമീപം വഴിയോരക്കച്ചവടം ചെയ്യുന്ന പിതാവ് മൊയ്തു മലബാരിയും മാതാവ് ആയിശയും സഹോദരങ്ങളായ മനവ്വിര്‍ അലിയും മുഹ്‌സിന്‍ അലിയും എന്നും ആശ്വാസം പകര്‍ന്ന് കൂടെയുണ്ടായി. ജി.എച്ച്.എസ് വാരാമ്പറ്റയിലെ അധ്യാപകരും  കൂട്ടുകാരും പിന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പകര്‍ന്ന ആശ്വാസവും ചെറുതല്ലെന്ന് മുബശ്ശിറ പറയുന്നു.
സ്വന്തം വേദനയുടെ ആഴത്തില്‍ മുങ്ങിത്താഴാതിരിക്കാന്‍ മാത്രമല്ല, മറ്റുള്ളവരുടെ ദു:ഖങ്ങളില്‍ കരുത്തുപകരാനും കൂടി ശക്തയാണ് ഇന്ന് മുബശ്ശിറ. ശാരീരിക വേദനയെ മനോബലം കൊണ്ട് നേരിട്ട ദിവസങ്ങളാണ് കടന്നുപോയത്. ചികിത്സ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നിരവധി പുസ്തകങ്ങള്‍, പ്രമുഖരുടെ ലേഖനങ്ങള്‍, അനുഭവങ്ങള്‍ എല്ലാം ആഴത്തില്‍ വായിക്കാനും തന്റെ നീറുന്ന അനുഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകരുന്ന രീതിയില്‍ പകര്‍ത്താനും മുബശ്ശിറ കരുത്തുനേടി. ഇന്ന് മുബശ്ശിറയുടെ ഓരോ പുലരികളും പ്രതീക്ഷകളുടേതാണ്. ആത്മവിശ്വാസം പകരുന്ന വാക്കുകളിലൂടെ മുബശ്ശിറയെ വായിക്കുന്ന ആയിരങ്ങളും.
 
മുബശ്ശിറയുടെ ചില ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍
 
 
16 മെയ് 2020
 
നടുവേദനയായതു കൊണ്ട് തന്നെ ഇന്ന് ഉപ്പയാണ് സ്‌കൂളിലേക്ക് പോകാന്‍ എന്നെ ബസ്‌സ്റ്റോപ്  വരെ കൊണ്ടുവിട്ടത്. സ്‌കൂളിലേക്ക്   കൊണ്ടുവിടണോ എന്ന് എന്നോട്  ചോദിച്ചിരുന്നു. ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍  വേണ്ടെന്ന് പറയുകയായിരുന്നു. അങ്ങനെ സ്‌കൂളിലെത്തി.  ങീൃിശഴ രഹമ ൈ9 മണിക്ക് തുടങ്ങേണ്ടതായിരുന്നു. ഇന്ന് ക്ലാസ് ടീച്ചര്‍ വരാന്‍ വൈകി. അതുകൊണ്ട് തന്നെ ഞങ്ങളെല്ലാരും ഒന്ന് ചുറ്റിനടന്നു.  എന്നും സ്‌കൂളില്‍ എത്തിയാല്‍ നേരെ ക്ലാസിലേക്ക് പോകാറാണ് പതിവ്. ഇന്ന് ഒരു സ്‌പെഷ്യല്‍ ഫീലിംഗ്. പടച്ചവന്‍ എനിക്ക് കൂട്ടുകാരുമായി ചുറ്റിനടക്കാന്‍ തന്ന സുവര്‍ണ്ണാവസരമായിരിക്കാം അത്... എനിക്കായി കരുതിവച്ചത്. പിന്നെ ക്ലാസ് തുടങ്ങി.
ഉച്ചവരെ വേദനയുണ്ടെങ്കിലും ക്ലാസുകള്‍ പരമാവധി ശ്രദ്ധിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ എന്നത്തേയും പോലെ തന്നെ ളുഹറ് നിസ്‌കാരത്തിന് വേണ്ടി വരാമ്പറ്റ അലി അക്ബര്‍ ദഹലവി തങ്ങളുടെ മഖാമിനോട് ചേര്‍ന്ന് കിടക്കുന്ന നിസ്‌കാര ഹാളിലേക്ക് പോയി.
 
പോകുന്ന വഴിക്ക് ഞാന്‍ പറഞ്ഞു: എനിക്ക് നടുവേദന കൂടിവരുന്നു. അവര്‍ എന്നോട് പറഞ്ഞു: നീ രക്ഷപ്പെട്ടില്ലേ...  ഇന്ന് സീരീസ് ടെസ്റ്റ് എഴുണ്ടല്ലോ?......
ഞങ്ങള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു: ഇപ്പോള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചാല്‍  ഉറപ്പായിട്ടും എന്നെ  മറാശ േചെയ്യും. അത്രക്കും വേദനയുണ്ട് എനിക്ക്.....
സ്‌കൂളിലെത്തുമ്പോഴേക്കും ആലഹഹ അടിച്ചിരുന്നു. ഇനി കുറച്ച് സമയം കൂടി തള്ളി നീക്കണം.. ക്ലാസ് കഴിഞ്ഞ് ആശുപത്രിയില്‍ പോകണം.
ഉപ്പാനെ വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കണ്ടല്ലോ...
എന്നാല്‍  എന്റെ കണക്കുകൂട്ടല്‍ പിഴച്ചു. 
സമയം കൂടുന്തോറും വേദനയുടെ  ശക്തി കൂടിക്കൊണ്ടേയിരുന്നു...
 
ക്യാമ്പില്‍ രാവിലെയും വൈകുന്നേരവും ചായ ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തെ ചായ കൊണ്ടുവന്നത് ഉപ്പയുടെ സുഹൃത്ത് സുലൂക്കയുടെ ഭാര്യയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ താത്തയോട് ഉപ്പയെ വിളിച്ച് കാര്യം പറയാന്‍ പറഞ്ഞു.  ഉപ്പ സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് ഉപ്പ ഒരു ഓട്ടോ വിട്ടുതരുകയും എന്റെ ക്ലാസ് സാറായ ഗഫൂര്‍ സാറിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. 
ഇന്നായിരിരുന്നു പത്താം ക്ലാസിന്റെ എന്റെ അവസാന ദിവസമെന്നും എന്റെ സുഹൃത്തുക്കളുമായി ചേരാനുള്ള ഘമേെ രവമിരല എന്ന് അറിയാന്‍ ഞാന്‍ വൈകിപ്പോയി. എല്ലാവരോടും യാത്ര പറഞ്ഞ് സ്‌നേഹവും സന്തോഷവും നിറഞ്ഞ എന്റെ കലാലയത്തില്‍ നിന്നും ഞാന്‍ ഇറങ്ങി . ഒരിക്കല്‍ പോലും ഞാന്‍ ഈ വര്‍ഷം ഇവിടേക്ക് വരില്ല എന്ന് മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല...
വീട്ടിലെത്തി. ഉമ്മയോട് കാര്യം റഞ്ഞു. പെട്ടെന്ന് തന്നെ ഉപ്പയെ വിളിച്ചുവരുത്തി തലേദിവസം പോയ അതേ ആശുപത്രിയില്‍ പോയി കാണിച്ചു. സമയം 6:30 ുാ  ആയിരുന്നു. അതുകൊണ്ട് ഡോക്ടര്‍  പറഞ്ഞു: നാളെ നല്ലൊരിടത്ത് പോയി കാണിച്ചോളൂ... ഒരു  ങഞക എടുത്താല്‍ നന്നായിരിക്കും. അതെന്താണെന്ന് എനിക്കറിയാത്തത് കൊണ്ടുതന്നെ ഞാനതിനെപ്പറ്റി ഒന്നും തന്നെ ചോദിച്ചിരുന്നില്ല.
തലേ ദിവസത്തെ പോലെ തന്നെ വീണ്ടും മടങ്ങി വീട്ടിലേക്ക്...
സമയം 9 ുാ
 
നടുവേദനയ്ക്ക് ഒരു മാറ്റവും ഇല്ല.  കരഞ്ഞ് കരഞ്ഞ് കണ്ണില്‍ നിന്നും വെള്ളം വരാതയായി. ഒരുപക്ഷേ കണ്ണുനീര് ടീേരസ തീര്‍ന്നിട്ടുണ്ടാവണം.
ഏകദേശം 12:30 ആയിട്ടും ഞാന്‍ കിടന്ന് കരയുന്നു. എനിക്ക് വേണ്ട സഹായവും സാന്ത്വനവും നല്‍കി എന്റെ മതാപിതാക്കള്‍ ഉറക്കമൊഴിച്ചിരിക്കുന്നു.
 എന്റെ കാലുകള്‍ക്ക് എന്തോ സംഭവിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടെന്ന് ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നിലത്തേക്കിറങ്ങാന്‍ ശ്രമിച്ചു.
ടപ്പേ.... ഞാന്‍ താഴെ വീണു. എന്റെ കാലുകള്‍ എനിക്ക് ഉയര്‍ത്താന്‍ കഴിയുന്നില്ല. ഉപ്പാ.... ന്റെ കാല് കുഴയുന്നു. എണീക്കാന്‍ പറ്റുന്നില്ല. അരമണിക്കൂര്‍ മുമ്പ് വരെ എന്റെ ഇഷ്ടാനുസരണം ഓടുകയും ചാടുകയും ചെയ്ത എന്റെ കാല്. എനിക്ക് പോകണം എന്ന് തോന്നുമ്പോള്‍ എന്നെ കൊണ്ടുവിട്ട എന്റെ കാല് തളര്‍ന്നിരിക്കുന്നു എന്ന സത്യം ഞാനറിയുന്നു.
 
 3 സെപ്റ്റംബര്‍ 2020
 
എവിടേക്കാണിനി കൊണ്ടുപോകുന്നതെന്നാലോചിച്ച് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, അവിടെയെത്തിയപ്പോള്‍ ഒക്കെ മാറി. യഥാര്‍ഥത്തില്‍ റൂമിലേക്കുള്ള മാറ്റം ഞങ്ങള്‍ക്ക് പടച്ചവന്‍ തന്ന  ഒരു അനുഗ്രഹമായിരുന്നു.
 
ഒ.പി ദിവസമായ വ്യാഴവും തിങ്കളുമല്ലാതെ വാര്‍ഡിലധികം ആളുണ്ടാവാറില്ല. എങ്കിലും രോഗിയുടെ കൂടെ ഒരാള്‍ മാത്രമേ നില്‍ക്കാന്‍ പാടുള്ളൂ... അതുകൊണ്ട് തന്നെ ഞങ്ങളെല്ലാരും ഒന്നിച്ച് നില്‍ക്കുന്ന സമയം വളരെ കുറച്ച് മാത്രമായിരുന്നു. റൂമിലേക്ക് മാറിയപ്പോള്‍ ആരും ഒപ്പം നില്‍ക്കുന്നതിന് കുഴപ്പമില്ല...
പുറത്തെ കാഴ്ചകള്‍ കണ്ടിട്ട് രണ്ട് മാസത്തോളമായി. ഇപ്പൊ ജനാലയിലൂടെ പുറത്ത് നോക്കിയിരിക്കാം...
 
ഇതുവരെ നടന്ന കാര്യങ്ങളൊക്കെ എഴുതണം എന്ന് ഉപ്പ എപ്പോഴും പറയാറുണ്ട്. ആദ്യമൊക്കെ തമാശ പറഞ്ഞതാണെന്ന് കരുതി. റൂമില് വന്നപ്പോള്‍ കൂടുതല്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എനിക്കെഴുതാനറിയില്ല എന്ന് പറഞ്ഞെങ്കിലും ഉപ്പ ഓരോ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും വീണ്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങി. പറഞ്ഞ സ്ഥിതിക്ക് കുറച്ചെഴുതാം എന്ന് കരുതി എഴുതിത്തുടങ്ങി. 
ഇന്ന് എന്റെ സാറ് വന്നിരുന്നു. ഗസ്സാലി സാറ്... സാറിന്റെ പേര് ഗഫൂര്‍ എന്നാണെങ്കിലും എല്ലാവരും ഗസ്സാലി സാറെന്നാണ് വിളിക്കാറ്... എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മത്സരങ്ങളിലല്ലാതെ സ്വന്തമായി ഒന്നെഴുതിയത്. അതാര്‍ക്കും കാണിക്കാതെ ഭദ്രമായി സൂക്ഷിച്ചു. പക്ഷേ,  ഇക്കാക്ക അത് കണ്ട് ഉപ്പാക്കുമുമ്മാക്കുമെല്ലാം കാണിച്ചു. ആ സംഭവം ഉപ്പ ഗസ്സാലി സാറിനോട് പറഞ്ഞിരുന്നു. എഴുത്ത് സാറ് സാറിന് കാണിച്ച് കൊടുക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഞാന്‍ കൊടുത്തിരുന്നില്ല. പിന്നീട്  എന്റെ എല്ലാ കാര്യങ്ങളിലും സാറ് നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു. 
ഞാനെഴുതിയത് സാറ് ടീച്ചേഴ്‌സിന്റെ ഗ്രൂപ്പിലിട്ടു. പിന്നെ തുരുതുരാ വിളിയായി. ഉപ്പാനോട് ളയ യില്‍ ഇടരുത് എന്ന് പറഞ്ഞെങ്കിലും ഉപ്പ കേട്ടില്ല. അത് കണ്ട് കുടുംബക്കാരുടെയും പരിചയക്കാരുടെയും വിളി വേറെയും. ഈ എഴുത്തോടെ നിര്‍ത്താം എന്ന ചിന്തയിലുള്ള എന്നോട് ഇതിന്റെ ബാക്കി എഴുതണം എന്നാണ് എല്ലാരും പറയുന്നത്. 
ഇതൊക്കെ കേള്‍ക്കുമ്പോഴും എന്റെ മനസ്സില്‍ ഡിസ്ചാര്‍ജായാല്‍ ഉടനെ വീട്ടില്‍ പോവാമല്ലോ എന്ന ചിന്ത മാത്രമായിരുന്നു.
പെട്ടെന്നാണ്... ഇവിടെ നിന്ന്  ഡിസ്ചാര്‍ജായാലും വയനാട്ടിലേക്ക് പോകാന്‍ പറ്റില്ലെന്നും ഇവിടെ അടുത്തെവിടെയേലും റൂമെടുത്ത് നില്‍ക്കണമെന്നും അജയ് സാറ് ഉപ്പയോട് പറഞ്ഞിരുന്നു എന്ന് അറിയുന്നത്.
 
ഇത് കേട്ടപ്പോള്‍ ഒന്നുറക്കെ കരഞ്ഞ് സങ്കടം തീര്‍ത്താലോ എന്നാലോചിച്ചു. ഹോസ്പിറ്റലായത് കൊണ്ട് മിണ്ടാതിരുന്നു.
ഉമ്മാക്കും വല്ലാതായി. 
 
നാട്ടിലുള്ളവരെയാരെയും വിളിച്ച് പറയാന്‍ പോലുമുള്ള മനസ്സില്ലായിരുന്നു. ഇത്രയും ദിവസം ഡിസ്ചാര്‍ജായാല്‍ വീട്ടില്‍ പോകാമെന്നുള്ള പ്രതീക്ഷയായിരുന്നു ഒരൊറ്റ നിമിഷം കൊണ്ടത് ഇല്ലാതായി.
ഡിസ്ചാര്‍ജ് ആകുന്നത് എപ്പോഴായാലും ശംസുല്‍ ഉലമയുടെ മഖാമില്‍ പോയിട്ട് മാത്രമേ എങ്ങോട്ടേക്കും ഞാനുള്ളൂ എന്ന് പറഞ്ഞുവച്ചിരുന്നു... മിക്കവാറും ഇന്നോ നാളയോ ഡിസ്ചാര്‍ജ് ഉണ്ടാകും എന്ന് ഡോക്ടറും പറഞ്ഞിരുന്നു. 
 
കയ്യിലുണ്ടായത് ചിക്കന്‍ പോക്‌സ് അല്ല. കീമോ ചെയ്തതിന്റെ അലര്‍ജിയാണ്.
റൂമിലേക്ക് മാറ്റിയതില്‍ പിന്നെ സോണിയ ഡോക്ടര്‍ വരാറേയില്ല..... 
ഡോക്ടര്‍ക്ക് പകരം അപൂര്‍വ ഡോക്ടറും മേഘഡോക്ടറുമാണ് വരാറ്.
ഇന്ന് അജയ് സാറും മേഘ ഡോക്ടറുമൊക്കെ വന്നിരുന്നു. രണ്ടര മാസത്തെ ഹോസ്പിറ്റല്‍ വാസത്തിന് ശേഷം ഡിസ്ചാര്‍ജ് എഴുതി. വീട്ടിലേക്ക് പോകാന്‍ കഴിയാത്തതിന്റെ വിഷമമാണ് ഉള്ള് നിറയെ...
രാവിലെ ഡിസ്ചാര്‍ജ് ആണെന്ന് പറഞ്ഞെങ്കിലും എല്ലാം ശരിയായി തിരിച്ച് പോകുമ്പഴേക്ക് വൈകുന്നേരമാവും. മെഡിക്കല്‍ കോളജില്‍ നിന്നും ഏകദേശം 11 കി.മീ അകലെ മച്ചക്കുളം എന്ന് പറയുന്ന സ്ഥലത്തേക്കാണിനി പോവേണ്ടത്. അവിടെ ഉപ്പക്ക് അറിയുന്ന ഒരു പ്രിയ സുഹൃത്ത് ഉണ്ട്. വൈകുന്നേരം ആംബുലന്‍സുമായി ഇക്കായി വരാം എന്ന് പറഞ്ഞിരുന്നു.
വൈകുന്നേരമായപ്പോഴേക്കും തിരിച്ച് പോവാനുള്ള എല്ലാ ഒരുക്കങ്ങളുമായി. ശംസുല്‍ ഉലമയുടെ മഖാമില്‍ പോയിട്ടേ പോകുന്നുള്ളൂ എന്ന് ഉപ്പ ഉറപ്പ് തന്നു. സിസ്റ്റര്‍മാരോടൊക്കെ നേരെത്തെ യാത്ര പറഞ്ഞു.
 
രണ്ടര മാസത്തോളം വീട്ടില്‍ പോവാതെ ഹോസ്പിറ്റലില്‍ താമസിച്ചിട്ടുണ്ടാവുക എന്നെ പോലെ ചുരുക്കം ചിലര്‍ മാത്രമായിരിക്കും. വീട്ടില്‍ പോവാന്‍ കഴിഞ്ഞില്ല എന്ന സങ്കടത്തിലുപരി കുറെ അനുഭവങ്ങള്‍ ലഭിച്ചു എന്ന സന്തോഷവുമുണ്ട്.
വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിക്കുന്ന പലതരം സ്വഭാവക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.
ഇക്കായി വന്നന്നെറിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറത്തേക്ക് വന്നു. ഹോസ്പിറ്റല്‍ ചുമരുകളില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ അസുഖമൊക്കെ മാറിയത് പോലെ...
ഏകദേശം രാത്രി എട്ട് മണിയൊക്കെ ആയപ്പോള്‍ മഖാമിന്റെ മുറ്റത്ത് വണ്ടി നിന്നു. ഉപ്പ എന്നെ എടുത്ത് ഒരു കസേരയിലിരുത്തി.
 
ഏകദേശം ഒരു മണിക്കൂറോളം കരഞ്ഞ് പ്രാര്‍ഥിച്ചു. ഇത്രയും കരഞ്ഞ ദിവസം എന്റെ ഓര്‍മ്മയിലില്ല. ഞാന്‍ മാത്രമല്ല ഉമ്മയും കരഞ്ഞു. എന്റെ കരച്ചില് കണ്ട് പള്ളിയില്‍ നില്‍ക്കുന്ന ഉസ്താദ് എന്റെടുത്ത് വന്ന് ഇടറിയ ശബ്ദത്തോടെ കൊറേ കാര്യങ്ങള് പറഞ്ഞുതന്നു. 
ജനുവരി പതിനാലാം തിയ്യതിയാണെന്റെ കാല് തളര്‍ന്നത്... അത് കഴിഞ്ഞിതുവരെ ഇത്രയും സമയം ഇരുന്നിട്ടില്ല. കൂടിയാല്‍ അരമണിക്കൂറ്. അതിനപ്പുറമത് പോയിട്ടില്ല. മഖാമില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം...
ഇനി താമസം മറ്റൊരു നാട്ടിലാണ്...
പന്തിപ്പൊയിലും പടിഞ്ഞാറത്തറയുമൊന്നുമല്ലാത്ത മറ്റൊരു നാട്ടില്‍...


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago