HOME
DETAILS
MAL
ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് ഈ സാമ്പത്തിക വർഷം
backup
February 02 2022 | 05:02 AM
ന്യൂഡൽഹി
രാജ്യത്ത് ഇ- പാസ്‌പോർട്ട് സംവിധാനം ഈ സാമ്പത്തികവർഷം തന്നെ നടപ്പാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ. പാസ്‌പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇ- പാസ്‌പോർട്ടാണ് കേന്ദ്രസർക്കാർ നൽകുന്നത്. നിലവിലുള്ള പുസ്തകരൂപത്തിലുള്ള പാസ്‌പോർട്ടിന് പകരം മൈക്രോചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടായിരിക്കും ലഭ്യമാക്കുക.
ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ റീഡ് ചെയ്ത് ഡാറ്റാ ബേസിൽ നിന്ന് സമ്പൂർണ വിവരങ്ങൾ അറിയാനാവും. ഡാറ്റാബേസിലേക്ക് തെറ്റായ വിവരങ്ങൾ കടത്തിവിടാൻ കഴിയാത്തവിധം സുരക്ഷയോടെയാണ് ഇത് തയാറാക്കുക. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിലവാരത്തിലുള്ള പാസ്‌പോർട്ടാണ് ലഭ്യമാക്കുക. അന്താരാഷ്ട്ര അംഗീകാരത്തിന്റെ ലോഗോയും പാസ്‌പോർട്ടിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."