HOME
DETAILS
MAL
'ചെങ്കോട്ടയിലേക്ക് കടക്കുമ്പോള്‍ എന്തുകൊണ്ട് പൊലിസ് തടഞ്ഞില്ല'; കര്‍ഷക മാര്‍ച്ചിലെ അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് കപില്‍ സിബല്‍
backup
January 31 2021 | 05:01 AM
ന്യൂഡല്‍ഹി: കര്‍ഷകരുടെ റിപബ്ലിക്ക് ദിന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമസംഭവത്തില്‍ ഗൂഡാലോചനയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൈതൃക കേന്ദ്രമായ ചെങ്കോട്ട അക്രമകാരികള്‍ അതിക്രമിച്ച് കയറിയപ്പോള്‍ പൊലിസ് തടയാന്‍ തയാറായില്ല. ഇതിനു പിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നാണ് കബില്‍ സിബലിന്റെ ആരോപണം.
മതിയായ അനുമതിയില്ലാതെ ആര്‍ക്കും ചെങ്കോട്ടയിലെത്താന്‍ സാധിക്കില്ല. പിന്നെ പ്രതിഷേധക്കാര്‍ എങ്ങനെ ചെങ്കോട്ടയ്ക്കുള്ളില്‍ കയറി. ആരും തങ്ങളെ തടഞ്ഞില്ലെന്ന് അവര്‍ തന്നെ പറയുന്നു. കര്‍ഷക സമരത്തെ വഴിതിരിച്ചുവിടാന്‍ ഗൂഡാലോചനകള്‍ നടക്കുന്നുവെന്നും സിബല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."