മന്ത്രി മണിയ്ക്ക് എന്തും പറയാമെന്ന് മാണി സി കാപ്പന്; കാപ്പന് പോയാല്‍ കൂടെ ഉണ്ടാവില്ലെന്ന് എന്‍.സി.പി
തിരുവനന്തപുരം: പാലാ സീറ്റ് വിവാദം തുടരുന്നതിനിടെ മന്ത്രി എം.എം മണി നടത്തിയ വിമര്‍ശനത്തോട് പ്രതികരിച്ച് എന്‍.സി.പി നേതാവ് മാണി സി കാപ്പന്. എം.എം മണിയ്ക്ക് എന്തും പറയാനുള്ള സ്വാതന്ത്രമുണ്ടെന്ന് കാപ്പന് പറഞ്ഞു. ജോസ് കെ മാണിയെ സി.പി.എം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തോട്ടെ. തന്റെ തീരുമാനം ദേശീയ അധ്യക്ഷനെ കണ്ട ശേഷം പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലാ സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിടുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് എന്‍.സി.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇതിന്റെ പേരില്‍ കാപ്പന് ചേരി മാറുകയാണെങ്കില്‍ ഔദ്യോഗിക പക്ഷം അതിനെ പിന്തുണച്ചേക്കില്ല. കാപ്പനും കോട്ടയത്തെ ചില അനുയായികളും മാത്രം മുന്നണി വിടേണ്ടതായി വരും.
സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, ശരത് പവാറുമായി ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റിന്റെ പേരില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചത്. പാലാ സീറ്റിനു പകരം ഒരു രാജ്യസഭാ സീറ്റാണ് എന്‍.സി.പിയ്ക്ക് മുന്നില്‍ സി.പി.എം വെച്ചിട്ടുള്ളത്. തുടര്‍ഭരണം കിട്ടിയാല്‍ എന്‍.സി.പിയ്ക്ക് മന്ത്രിസ്ഥാനവും ലഭിക്കും. ഈ നിബന്ധനയില്‍ പവാര്‍ തൃപ്തനാണെന്നാണ് വിവരം.
ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഫെബ്രുവരി മൂന്നിന് ഡല്‍ഹിയിലെത്താന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍, മന്ത്രി എ.കെ. ശശീന്ദ്രന്, മാണി സി. കാപ്പന് എം.എല്‍.എ. എന്നിവര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."