ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ പുതിയ നിയമം വന്നേക്കും
ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപവും ട്രേഡിങ്ങും നിരോധിക്കുന്നതിനുള്ള പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നേക്കും.
ഇതിനു പകരമായി റിസര്‍വ് ബാങ്ക് പിന്തുണയോടെ ഡിജിറ്റല്‍ കറന്‍സി വികസിപ്പിക്കും. ഇതിനാവശ്യമായ നിയമപരമായ അധികാരം ആര്.ബി.ഐക്ക് നല്‍കുമെന്നാണ് സൂചന. ഡിജിറ്റല്‍ കറന്‍സി ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങിയതായി ആര്.ബി.ഐ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിപ്റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന് ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ കറന്സിയ്ക്കായുള്ള സാങ്കേതികവിദ്യ ഇതുവരെ പൂര്‍ണമായി വികസിച്ചിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2019 ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."