ഹൂതി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് ജോലിയും മക്കള്‍ക്ക് വിദ്യാഭ്യാസവും നല്‍കും
ദുബൈ: ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ജോലിയും കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും നല്‍കുമെന്ന് അബുദബി നാഷണല്‍ ഓയില്‍ കമ്പനി.
അഡ്നോക്കില്‍ ജോലി ചെയ്തിരുന്ന രണ്ട് ഇന്ത്യക്കാരാണ് ജനുവരി 17ന് മുസഫയിലെ ഹൂതി ആക്രമണത്തില്‍ മരിച്ചത്. പഞ്ചാബ് സ്വദേശികളും ഇന്ത്യന്‍ ഡ്രൈവര്‍മാരുമായ ഹര്‍ദീപ് സിംഗ്,ഹര്‍ദേവ് സിംഗ് എന്നിവരായിരുന്നു മരിച്ചത.് ഒരു പാകിസ്താനിയും മരിച്ചിരുന്നു. ആക്രമണത്തിനിടെ മുസഫയിലെ വ്യവസായ മേഖലയില്‍ പെട്രോളിയം ടാങ്കറുകള്‍ പാട്ടിത്തെറിച്ചാണ് ഇവര്‍ക്ക് ജീവന്നഷ്ടപ്പെട്ടത്.
മരണപ്പെട്ട ഇന്ത്യന്‍ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാരും അഡ്നോക്കും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സജഞ്ജയ് സുധീര്‍ പറഞ്ഞു.അവരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ അഡ്നോക്കാണ് വഹിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ യാത്രാ ചെലവുകളും മരിച്ചവരുടെ സേവന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."