HOME
DETAILS
MAL
ബജറ്റ് സമ്മേളനം: സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് ഉപരാഷ്ട്രപതി
backup
January 31 2021 | 08:01 AM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷകക്ഷി നേതാക്കളുടെ അഭിപ്രായങ്ങൾ യോഗത്തിൽ രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ആരാഞ്ഞു.
ധനമന്ത്രി നിർമലാ സീതാരാമൻ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരന്, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും പ്രതിപക്ഷത്ത് നിന്ന് ഗുലാം നബി ആസാദ്, എച്ച്. ഡി ദേവഗൗഡ തുടങ്ങി വിവിധ കക്ഷി നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."