എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി കാസര്‍കോട് പ്രതിഷേധം
കാസര്‍കോട്: ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുട്ടിയുടെ മൃതദേഹവുമായിട്ട് എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചാണ് പ്രതിഷേധം.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് സമരസമിതി പറഞ്ഞു.
ഒരു മാസത്തിനിടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം മരിച്ചിട്ടുണ്ടെന്നും ആരോഗ്യസംവിധാനങ്ങളുടെ പരാജയമാണ് ഇതിന് കാരണമെന്നും സമരസമിതി ആരോപിച്ചു. ആരോഗ്യസംവിധാനങ്ങള്‍ തകരാറിലായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്- ഉഷ ദമ്പതികളുടെ മകള്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാസര്‍ഗോഡ് എത്തിച്ചത്. പിന്നീട് ഇന്ന് രാവിലെ മൃതദേഹം പ്രതിഷേധത്തിന്റെ ഭാഗമായി സമരമേദിയിലേക്ക് കൊണ്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."