HOME
DETAILS
MAL
കെ.ടി ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബി.ജെ.പി നേതാവ്
backup
February 02 2022 | 09:02 AM
തിരുവനന്തപുരം: കോഴ വാങ്ങിയാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞതെന്ന കെ.ടി ജലീലിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി തേടി ബി.ജെ.പി നേതാവ്.
പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്. ലോകായുക്തക്കെതിരെ ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമസംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് എം.ജി സര്‍വകലാശാല വി.സി പദവി വിലപേശി വാങ്ങിയെന്നാണ് കെ.ടി ജലീല്‍ ലോകായുക്തക്കെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."