HOME
DETAILS
MAL
മീഡിയവണിന് തുടരാം; ഇടക്കാല ഉത്തരവ് നീട്ടി
backup
February 02 2022 | 11:02 AM
കൊച്ചി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ മീഡിയവണിന് സംപ്രേഷണം തുടരാം.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അടക്കം പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം തേടി.
തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ഹരജി പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതുവരെ ചാനല്‍ അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."